വണ്‍ പ്ലസ് ഇന്ത്യ വിടുന്നുവെന്ന് റിപ്പോര്‍ട്ട്; ഇപ്പോള്‍ ഫോണ്‍ വാങ്ങുന്നത് ലാഭകരമാണോ?

വണ്‍പ്ലസ് ഇന്ത്യയില്‍ നിന്നും ബിസിനസ്സ് പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

വണ്‍ പ്ലസ് ഇന്ത്യ വിടുന്നുവെന്ന് റിപ്പോര്‍ട്ട്; ഇപ്പോള്‍ ഫോണ്‍ വാങ്ങുന്നത് ലാഭകരമാണോ?
dot image

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ വണ്‍പ്ലസ് യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പിന്‍വലിക്കുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഇന്ത്യയേയും ഈ പട്ടികയിലേക്ക് ചേര്‍ത്തിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇക്കാര്യത്തെക്കുറിച്ച് സമാനമായ അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ അത് കമ്പനി നിഷേധിച്ചിരുന്നു. എന്നാല്‍ വണ്‍പ്ലസ് ഈ ആഴ്ച യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നും അടുത്ത വര്‍ഷം ഇന്ത്യയില്‍ നിന്നും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അടുത്തിടെ വന്ന ഒരു റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. കമ്പനിയുടെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയില്‍ വണ്‍പ്ലസ് ഫോണ്‍ വാങ്ങുന്നത് ബുദ്ധിയാണോ?.

one plus

വണ്‍പ്ലസ് പൂര്‍ണ്ണമായും ഷട്ട്ഡൗണ്‍ ചെയ്യുമോ?

നിലവില്‍ ചില വിപണികളില്‍ നിന്ന് കമ്പനി പുറത്തുകടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനര്‍ത്ഥം കമ്പനി പൂര്‍ണ്ണമായും അടച്ചുപൂട്ടുന്നു എന്നല്ല. വണ്‍പ്ലസ് ചൈനീസ് വിപണിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ്. രണ്ടാമതായി, വണ്‍പ്ലസിന്റെ മാതൃ കമ്പനിയായ OPPO പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും, വണ്‍പ്ലസ് വെബ്സൈറ്റ് ഉപഭോക്താക്കളെ OPPO ഉല്‍പ്പന്നങ്ങളിലേക്ക് റീഡയറക്ട് ചെയ്യുന്നുമുണ്ട്. വണ്‍പ്ലസിന്റെ പുറത്തുകടക്കലിന് ശേഷവും OPPO സാന്നിധ്യം തുടരുമെന്ന് ഇത് സൂചിപ്പിക്കുന്നു.

one plus

ഇപ്പോള്‍ ഒരു OnePlus ഫോണ്‍ വാങ്ങുന്നത് ലാഭമാണോ?

ഈ സാഹചര്യത്തില്‍ വണ്‍പ്ലസ് ഫോണ്‍ വാങ്ങുന്നത് ലാഭകരമാണോ എന്ന് ചിലര്‍ ചിന്തിക്കുന്നുണ്ട്. ഇപ്പോള്‍ ഒരു ഫോണ്‍ വാങ്ങുകയാണെങ്കില്‍ അത് പ്രവര്‍ത്തനം തുടരുന്നിടത്തോളം കാലം വണ്‍പ്ലസ് ഉപഭോക്തൃ, സുരക്ഷാ അപ്ഡേറ്റ് പിന്തുണ നല്‍കുന്നത് തുടരും. വണ്‍പ്ലസ് അടച്ചുപൂട്ടിയാലും, ഓപ്പോ ഈ പിന്തുണ നല്‍കുന്നത് തുടരും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഓപ്പോ അതിന്റെ സ്മാര്‍ട്ട്ഫോണ്‍ ബിസിനസ്സിനെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതായത് വണ്‍പ്ലസ് ഫോണില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് അത് ഒരു ഓപ്പോ സര്‍വ്വീസ് സെന്ററില്‍ കാണിക്കാവുന്നതാണ്.

one plus

ഉപയോക്താക്കളില്‍ നിന്നുള്ള പരാതികള്‍

നിലവില്‍ ഒരു OnePlus ഫോണ്‍ വാങ്ങുകയാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അറ്റകുറ്റപ്പണികളുടെയും റീപ്ലേസ്‌മെന്റിന്‍െയും കാര്യത്തില്‍ കമ്പനിയുടെ ഉപഭോക്തൃ പിന്തുണ തൃപ്തികരമല്ലെന്ന് TechAdvisor റിപ്പോര്‍ട്ട് പറയുന്നു. റീപ്ലേസ് ചെയ്യുന്നതിന് പകരം വൗച്ചറുകള്‍ പോലും ലഭിക്കുന്നതായി പല ഉപയോക്താക്കളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍, OnePlus ഇന്ത്യന്‍ വിപണിയില്‍ നിന്ന് പുറത്തുപോയാല്‍ വില്‍പ്പനാനന്തര സേവന സാഹചര്യം എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Content Highlights : Reports suggest that OnePlus might withdraw its business from India. Is it a good idea to buy the phone now?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image