

പാലക്കാട്: പാലക്കാട് മംഗലംഡാമില്‍ കണ്ടക്ടറെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് സ്വകാര്യ ബസ് പണിമുടക്ക്. വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സ്വകാര്യ ബസിലെ കണ്ടക്ടര്‍ പൊന്‍കണ്ടം സ്വദേശി അജിക്കാണ് പരിക്കേറ്റത്. മംഗലംഡാം- വടക്കഞ്ചേരി സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിയാണ് പ്രതിഷേധം.
ബുധനാഴ്ച വൈകിട്ട് വടക്കഞ്ചേരിയില്‍ നിന്നും മംഗലം ഡാമിലേക്ക് വന്ന ബസില്‍ മുടപ്പല്ലൂരില്‍ നിന്നും കയറിയ യുവാവും കണ്ടക്ടറുമായി വാക്കേറ്റമുണ്ടായിരുന്നു. ഉന്തും തള്ളും ഉണ്ടായതിന് പിന്നാലെ ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി. തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം കാറിലെത്തി പെട്രോള്‍ പമ്പില്‍ ഡീസല്‍ അടിച്ചു കൊണ്ടിരിക്കുകയായിരുന്ന കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കണ്ടക്ടര്‍ അജി നിലവില്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlights: Private buses suspended services at Mangalam Dam in Palakkad following the alleged attack on a bus conductor.