വിദേശ നിക്ഷേപകർക്ക് 15 വർഷത്തെ ഗോൾഡൻ റെസിഡൻസ്: കുവൈറ്റിന്റെ പുതിയ പദ്ധതിയെക്കുറിച്ച് അറിയാം

കുവൈറ്റിലെ കടുപ്പമേറിയ വിസ നടപടികളിൽ ഇളവ് വരുത്തി, ദീർഘകാലത്തേക്ക് ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കുക എന്നതും പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമാണ്.

വിദേശ നിക്ഷേപകർക്ക് 15 വർഷത്തെ ഗോൾഡൻ റെസിഡൻസ്: കുവൈറ്റിന്റെ പുതിയ പദ്ധതിയെക്കുറിച്ച് അറിയാം
dot image

വിദേശ നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും ആകര്‍ഷിക്കുന്നതിനായി കുവൈറ്റ് അടുത്തിടെയാണ് പുതിയ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി പദ്ധതി പ്രഖ്യാപിച്ചത്. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിക്ക് ഈ ദീർഘകാല വിസ സമ്മാനിച്ചതോടെയാണ് പദ്ധതി ആഗോളതലത്തിൽ വീണ്ടും ശ്രദ്ധനേടിയത്. ജിസിസി മേഖലയിലെ പ്രമുഖ ബിസിനസ് ഹബ്ബായി ഉയരാൻ ലക്ഷ്യമിട്ട്, 2026 ജൂൺ മാസത്തിൽ പാസാക്കിയ പ്രത്യേക മന്ത്രിസഭാ ഉത്തരവ് പ്രകാരമാണ് കുവൈറ്റ് ഈ ദീർഘകാല റെസിഡൻസി സംവിധാനത്തിന് തുടക്കമിട്ടത്.

ഉയർന്ന വിദേശ നിക്ഷേപങ്ങൾ കൊണ്ടുവരിക, രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ച ഉറപ്പാക്കുക, അന്താരാഷ്ട്ര നിക്ഷേപകർക്ക് കൂടുതൽ അനുകൂലമായ അന്തരീക്ഷം ഒരുക്കുക എന്നിവയാണ് ഈ പുതിയ വിസ പദ്ധതിയിലൂടെ കുവൈറ്റ് സർക്കാർ ലക്ഷ്യമിടുന്നത്. കുവൈറ്റിലെ കടുപ്പമേറിയ വിസ നടപടികളിൽ ഇളവ് വരുത്തി, ദീർഘകാലത്തേക്ക് ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കുക എന്നതും പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമാണ്.

ആർക്കൊക്കെ അപേക്ഷിക്കാം?

കുവൈറ്റിൽ അംഗീകൃത ലൈസൻസുള്ള നിക്ഷേപ സ്ഥാപനങ്ങളുടെ ഉടമകൾ, വൻകിട ബിസിനസ് പങ്കാളികൾ, കമ്പനികളിലെ മുതിർന്ന എക്സിക്യൂട്ടീവുകൾ എന്നിവർക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഇതുകൂടാതെ, യോഗ്യരായ അപേക്ഷകരുടെ അടുത്ത കുടുംബാംഗങ്ങൾക്കും (ഭർത്താവ്/ഭാര്യ, മക്കൾ, മാതാപിതാക്കൾ) പദ്ധതി പ്രകാരം 15 വർഷത്തെ താമസാനുമതി ലഭിക്കും.

പ്രധാന യോഗ്യതകളും മാനദണ്ഡങ്ങളും

വ്യക്തമായ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കണം: അപേക്ഷകർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും സമർപ്പിക്കണം.

പാസ്‌പോർട്ട് കാലാവധി: അപേക്ഷിക്കുന്ന സമയത്ത് കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

രേഖകളുടെ സുതാര്യത: വ്യാജരേഖകളോ തെറ്റായ വിവരങ്ങളോ നൽകി സമർപ്പിക്കുന്ന അപേക്ഷകൾ തള്ളിക്കളയും. വ്യാജ വിവരം നൽകുന്നവരുടെ വിസ റദ്ദാക്കി നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.

സാമ്പത്തിക-നിക്ഷേപ വ്യവസ്ഥകൾ

ഗോൾഡൻ റെസിഡൻസി ലഭിക്കുന്നതിനായി വൻകിട സാമ്പത്തിക മാനദണ്ഡങ്ങളാണ് അധികൃതർ മുന്നോട്ടുവെച്ചിരിക്കുന്നത്:

നിക്ഷേപ മൂല്യം: അപേക്ഷിക്കുന്ന സ്ഥാപനം കുവൈറ്റിൽ കുറഞ്ഞത് അഞ്ച് ദശലക്ഷം കുവൈത്തി ദീനാർ നിക്ഷേപം നടത്തിയിരിക്കണം.

കുറഞ്ഞ മൂലധനം: കമ്പനിയുടെ അടിസ്ഥാന മൂലധനം കുറഞ്ഞത് ഒരു ദശലക്ഷം ദീനാർ ആയിരിക്കുകയും ഈ തുക കുവൈറ്റിലെ ബാങ്കിൽ നിക്ഷേപിച്ചതായി തെളിയിക്കുകയും വേണം.

തൊഴിൽ ക്വാട്ട: കമ്പനികൾ കുവൈറ്റിൽ കൃത്യമായ പ്രവർത്തന സാന്നിധ്യം കാണിക്കുന്നതിനൊപ്പം സ്വദേശികളായ കുവൈത്തി പൗരന്മാർക്ക് നിയമപ്രകാരമുള്ള നിശ്ചിത ശതമാനം തൊഴിൽ അവസരങ്ങൾ നൽകാനും ബാധ്യസ്ഥരാണ്.

അപേക്ഷാ രീതിയും വിസ പുതുക്കലും

കുവൈറ്റ് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് അപേക്ഷകൾ പരിശോധിച്ച് വിസ അനുവദിക്കുന്നത്. പൂർണ്ണമായ അപേക്ഷകൾ ലഭിച്ചാൽ അഞ്ച് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാകും. എന്നാൽ, അധിക രേഖകൾ ആവശ്യപ്പെട്ടാൽ 30 ദിവസത്തിനുള്ളിൽ സമർപ്പിച്ചില്ലെങ്കിൽ അപേക്ഷകൾ നിരസിക്കപ്പെടും. 15 വർഷത്തെ കാലാവധി പൂർത്തിയാകുന്നതിന് 60 ദിവസം മുമ്പ് അപേക്ഷിച്ച്, സാമ്പത്തിക-നിയമപരമായ വ്യവസ്ഥകൾ തുടർന്നും പാലിക്കുന്നുണ്ടെങ്കിൽ ഈ ഗോൾഡൻ വിസ പുതുക്കി നൽകുകയും ചെയ്യും.

Content Highlights: A weather report indicates that the El Niño phenomenon is expected to influence the UAE's climate. The forecast suggests an increased chance of rainfall after the summer, although weather conditions will continue to be monitored.

dot image
To advertise here,contact us
dot image