പിക്ഫോർഡിന്റെ ബോട്ടിൽ ഐഡിയ കയ്യോടെ പൊക്കി മെസി; ഗ്രൗണ്ടിൽ കൂട്ടച്ചിരി

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളിനായിരുന്നു ജയം.

പിക്ഫോർഡിന്റെ ബോട്ടിൽ ഐഡിയ കയ്യോടെ പൊക്കി മെസി; ഗ്രൗണ്ടിൽ കൂട്ടച്ചിരി
dot image

ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് അർജന്‍റീന ഫൈനലിലെത്തിയിരിക്കുകയാണ്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളിനായിരുന്നു ജയം.

അതേ സമയം മത്സരത്തിന് ശേഷം മറ്റൊരു രസകരമായ കാഴ്ചയുണ്ടാക്കി. ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിന്‍റെ വാട്ടർ ബോട്ടിൽ കയ്യിൽ കിട്ടിയ അർജന്‍റീനിയൻ താരങ്ങൾ അത് നോക്കി പരസ്പരം ട്രോളി ചിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അർജന്‍റീനിയൻ കളിക്കാരുടെ പെനൽറ്റി ശൈലികൾ അടയാളപ്പെടുത്തിയ 'ചീറ്റ് ഷീറ്റ്' ഒട്ടിച്ചതായിരുന്നു ഈ വെള്ള കുപ്പി. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ഇംഗ്ലീഷ് ഗോള്‍ കീപ്പർ പിക്ഫോർഡ് തന്‍റെ വാട്ടർ ബോട്ടിലിൽ അർജന്‍റീന താരങ്ങളുടെ പെനൽറ്റി വിവരങ്ങൾ അടങ്ങിയ സ്റ്റിക്കർ പതിപ്പിച്ചത്. ഈ സ്റ്റിക്കർ നോക്കി ഓരോ താരങ്ങളും പരസ്പരം പൊട്ടിച്ചിരിക്കുന്നതും കാണാം.


content highlights: messi mocks pickford water bottle cheat sheet viral video

dot image
To advertise here,contact us
dot image