തട്ടിപ്പിൽ ചെന്ന് പെട്ടാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല; ഒരു വ്യാജ വെബ്‌സൈറ്റ് എങ്ങനെ തിരിച്ചറിയാം

ഓണ്‍ലൈന്‍ തട്ടിപ്പില്‍നിന്ന് രക്ഷപെടാനായി വ്യാജവെബ്‌സൈറ്റുകളെക്കുറിച്ച് ജാഗ്രതപാലിക്കേണ്ടതുണ്ട്. അതുകൊണ്ട് എപ്പോഴും വ്യാജ വെബ്‌സൈറ്റ് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

തട്ടിപ്പിൽ ചെന്ന് പെട്ടാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല; ഒരു വ്യാജ വെബ്‌സൈറ്റ് എങ്ങനെ തിരിച്ചറിയാം
dot image

ഇക്കാലത്ത് ഷോപ്പിംഗ്, ബാങ്കിംഗ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിങ്ങനെ എല്ലാം ആളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് ചെയ്യുന്നത്. ഡിജിറ്റല്‍ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ സൈബര്‍ കുറ്റവാളികള്‍ ആളുകളെ കുടുക്കാനും അവരെ തട്ടിപ്പിന് ഇരയാക്കാനും പുതിയ രീതികളും കണ്ടുപിടിക്കുന്നുണ്ട്.

യഥാര്‍ത്ഥ വെബ്സൈറ്റുകളെപ്പോലെ തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകള്‍ സൃഷ്ടിച്ചാണ് പലപ്പോഴും തട്ടിപ്പുകാര്‍ ആളുകളുടെ ബാങ്കിംഗ് വിവരങ്ങള്‍, പാസ്വേഡുകള്‍, വ്യക്തിഗത വിവരങ്ങള്‍ എന്നിവ മോഷ്ടിക്കുന്നത്. അതിനാല്‍ വിവരങ്ങള്‍ നല്‍കുന്നതിന് മുമ്പ് ഏതൊരു വെബ്സൈറ്റിന്റെയും ഐഡന്റിറ്റി സമഗ്രമായി പരിശോധിക്കേണ്ടത് നിര്‍ണായകമാണ്. അടുത്തിടെ PIB ഫാക്റ്റ് ചെക്ക് (Press Information Bureau) അവരുടെ വെബ്സൈറ്റില്‍ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. വ്യാജ വെബ്സൈറ്റുകള്‍ തിരിച്ചറിയുന്നതിനും ഓണ്‍ലൈന്‍ തട്ടിപ്പ് ഒഴിവാക്കുന്നതിനുമുള്ള ചില എളുപ്പവഴികളാണ് ഈ പോസ്റ്റിലൂടെ വിശദമാക്കുന്നത്.

ഒരു വ്യാജ വെബ്‌സൈറ്റ് എങ്ങനെ തിരിച്ചറിയാം?

  • ആദ്യമായി വെബ്സൈറ്റിന്റെ URL ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക.
  • സുരക്ഷിത വെബ്സൈറ്റുകള്‍ സാധാരണയായി https:// യില്‍ തുടങ്ങുന്നു.
  • വെബ്സൈറ്റിന്റെ പേരില്‍ എന്തെങ്കിലും അക്ഷരത്തെറ്റുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുക.
  • സൈബര്‍ തട്ടിപ്പുകാര്‍ പലപ്പോഴും സമാനമായ വെബ്സൈറ്റുകള്‍ സൃഷ്ടിച്ച് ആളുകളെ കബളിപ്പിക്കാറുണ്ട്.
FAKE WEBSITE

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വെബ്സൈറ്റിന്റെ അഡ്രസ് ബാറിലെ പാഡ്ലോക്ക് ചിഹ്നം(Padlock icon) നോക്കുക.
  • വെബ്സൈറ്റ് വിലാസം https:// എന്നതില്‍ തുടങ്ങണം.
  • ആവര്‍ത്തിച്ചുള്ള പോപ്പ്-അപ്പ് പരസ്യങ്ങളോ അമിതമായ ക്ലിക്ക് പ്രഷറോ ഒരു വ്യാജ വെബ്സൈറ്റിനെ സൂചിപ്പിക്കാം.
  • വെബ്സൈറ്റിന്റെ 'Contact Us', 'About Us' എന്നീ പേജുകള്‍ ശ്രദ്ധിക്കുക.
  • ശരിയായ ഫോണ്‍ നമ്പര്‍, ഇമെയില്‍, വിലാസം എന്നിവയാണോ നല്‍കിയിരിക്കുന്നത് എന്ന് പരിശോധിക്കുക. അതില്‍ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാല്‍ ജാഗ്രത പാലിക്കുക.
  • സൗജന്യ സമ്മാനങ്ങള്‍, ഒറ്റ ക്ലിക്കില്‍ സര്‍ക്കാര്‍ ജോലികള്‍, വളരെ കുറഞ്ഞ വിലയ്ക്ക് വിലകൂടിയ സാധനങ്ങള്‍ തുടങ്ങിയ ഓഫറുകള്‍ പലപ്പോഴും സൈബര്‍ തട്ടിപ്പിന്റെ ഭാഗമാകാം.
  • വെബ്സൈറ്റ് വിശ്വസനീയമാണെന്ന് തോന്നിയതിന് ശേഷം മാത്രം ബാങ്കിംഗ് വിശദാംശങ്ങള്‍, OTP അല്ലെങ്കില്‍ പാസ് വേഡ് പങ്കിടുക.

Content Highlights :To avoid falling victim to online fraud, one needs to be vigilant about fake websites. Therefore, it is essential to always be able to identify a fake website.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image