മാള പൊലീസ് സ്റ്റേഷനിലെ എസ്‌ഐ താമസ സ്ഥലത്ത് മരിച്ച നിലയില്‍

രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതായിരുന്നു

മാള പൊലീസ് സ്റ്റേഷനിലെ എസ്‌ഐ താമസ സ്ഥലത്ത് മരിച്ച നിലയില്‍
dot image

തൃശൂര്‍: തൃശൂരില്‍ എസ്‌ഐയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാള പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആര്‍ രാജേഷി(45)നെയാണ് ക്വര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്. ഭാര്യയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights- A sub inspector serving at Mala Police Station was found dead at his residence. Authorities have initiated an investigation to determine the circumstances surrounding the death

dot image
To advertise here,contact us
dot image