'നടന്നത് സംഘപരിവാറിൻ്റെ രാഷ്ട്രീയ വേട്ട, ED അല്ല ഏത് D വന്നാലും ഭയപ്പെടില്ല': മുഹമ്മദ് റിയാസ് എംഎൽഎ

കേസിൻ്റെ രാഷ്ട്രീഷം നേരത്തെ തന്നെ വ്യക്തമായതാണെന്നും റിയാസ്

'നടന്നത് സംഘപരിവാറിൻ്റെ രാഷ്ട്രീയ വേട്ട, ED അല്ല ഏത് D വന്നാലും ഭയപ്പെടില്ല': മുഹമ്മദ് റിയാസ് എംഎൽഎ
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളില്‍ നടന്ന ഇ ഡി റെയ്ഡില്‍ പ്രതികരണവുമായി മുഹമ്മദ് റിയാസ് എംഎൽഎ. സംഭവിച്ചത് സംഘപരിവാർ നടത്തിയ രാഷ്ട്രീയ വേട്ടയെന്നാണ് റിയാസിൻ്റെ പ്രതികരണം. ഇ ഡി അല്ല ആരുവന്നാലും ഭയപ്പെടില്ലെന്നും റിയാസ് വ്യക്തമാക്കി. സിപിഎമ്മിൽ പ്രവർത്തിക്കുന്നത് എംഎൽഎ ആകുമോ മന്ത്രി ആകുമോ എന്ന് നോക്കിയിട്ടല്ലെന്നും ഇത്തരം ഭീഷണികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നെന്നും അദേഹം പറഞ്ഞു. തല പോയാലും മതനിരപേക്ഷ നിലപാടുകളുമായി പോരാടുമെന്നും റിയാസ് കൂട്ടിച്ചേ‍ർത്തു.

'നിയമാനുസൃതം നടത്തിയ ബിസിനസിനെതിരെയാണ് ഇ ഡി അന്വേഷണം നടന്നത്. കേസിൻ്റെ ആദ്യഘട്ടം മുതലെ അന്വേഷണ സംഘവുമായി ബിസിനസ് ഉടമ സഹകരിച്ച് പോയതാണ്. നികുതിയടച്ച് അടച്ച് നിയമപരമായി നടത്തിയ സ്ഥാപനമാണ്. കേസിൻ്റെ രാഷ്ട്രീഷം നേരത്തെ തന്നെ വ്യക്തമായതാണ്. വിഷയത്തിൻ്റെ രാഷ്ട്രീയ വശങ്ങൾ പാ‍ർട്ടി സെക്രട്ടറി അറിയിച്ചതാണ്', മുഹമ്മദ് റിയാസ് പ്രതികരിച്ചു.

ഇ ഡി റെയ്ഡില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസിൻ്റെ അഭിഭാഷകൻ അഡ്വ. സി എം ജംഷീറും രം​ഗത്തെത്തിയിരുന്നു.
കോട്ടൂളിയിൽ റിയാസിന്റെ വീട്ടിൽ നടന്നത് റെയ്ഡ് നാടകമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എല്ലായിടത്തും പരിശോധന നടത്തിയെന്നും പ്രായമായവരെ പ്രതികളെപ്പോലെയാണ് ഉദ്യോഗസ്ഥർ കണ്ടതെന്നും അഭിഭാഷകൻ പറഞ്ഞു. റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോ​ഗസ്ഥർ തന്നെ എഴുതി നൽകിയെന്നും അദേഹം വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനത്തെ നിയമപരമായി നേരിടുമെന്നും നിയമസാധ്യതകൾ പരിശോധിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 14 ഇടങ്ങളിലാണ് പരിശോധന നടന്നത്. രാവിലെ ഏഴ് മണിക്ക് മുമ്പായി ആരംഭിച്ച റെയിഡിനെതിരെ സിപിഐഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ്, ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 14 ഇടങ്ങളിലായിരുന്നു ഇ ഡി റെയ്ഡ്.

Also Read:

പരിശോധന നടക്കുമ്പോള്‍ പിണറായി വിജയനും കുടുംബവും തിരുവനന്തപുരത്തെ വാടകവീട്ടിലായിരുന്നു ഉണ്ടായിരുന്നത്. പരിശോധനയ്ക്കിടെ വീണയുടെ മൊഴി ശേഖരിച്ച ഇഡി, വിശദമായി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പിന്നീട് സമന്‍സ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പരിശോധന ആരംഭിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി സിപിഐഎം പ്രവര്‍ത്തകരും രംഗത്തെത്തി. ഇ ഡി പരിശോധനയില്‍ സിപിഐഎം പ്രവർത്തകർ രാജ്യവ്യാപകമായി പ്രതിഷേധം നടത്തി വരികയാണ്.

Content Highlights: MLA Muhammad Riyaz reacts to ED raids at various places, including the residence of Opposition Leader Pinarayi Vijayan, in the CMRL-Exalogic financial transaction case

dot image
To advertise here,contact us
dot image