

ഫോണില്‍ ഇപ്പോള്‍ പഴയതുപോലെ ചാര്‍ജ് നില്‍ക്കുന്നില്ല എന്ന് പരാതി പറയുന്നവരാണോ നിങ്ങള്‍? ഫോണിന്റെ ബാറ്ററി ലൈഫ് ഒരു വെല്ലുവിളിയാണെന്ന് തോന്നുന്നുണ്ടോ?. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന രീതിക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് മനസിലാക്കാം.
ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ആളുകള്‍ ചെയ്യുന്ന ചില തെറ്റുകളെക്കുറിച്ച് അറിഞ്ഞിരുന്നോളൂ. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ബാറ്ററി 100 ശതമാനം ആകുന്നതുവരെ ചാര്‍ജ് ചെയ്യാറുണ്ട്. ഇങ്ങനെ 100 ശതമാനം ചാര്‍ജ് ചെയ്യേണ്ടതുണ്ടോ? ഫോണ്‍ രാത്രിമുഴുവന്‍ ചാര്‍ജ് ചെയ്യാനിടാറുണ്ടോ? എന്നാല്‍ ഈ രണ്ട് കാര്യങ്ങളും തെറ്റാണ്.

ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്യുന്നതിനേക്കാള്‍ 80 ശതമാനം ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. ഫോണ്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യാനിടുന്നത് അതിന്റെ ബാറ്ററി ലൈഫ് കുറയ്ക്കുന്നു. ഇത് ഫോണ്‍ ചെറിയ സൈക്കിളുകളില്‍ ആവര്‍ത്തിച്ച് ചാര്‍ജ് ചെയ്യാന്‍ കാരണമാകുന്നു. ഇത് ബാറ്ററിയുടെ ലൈഫിനെ ബാധിക്കുന്നു. അതുപോലെ ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ടുകൊണ്ട് ഗെയിം, വീഡിയോ എഡിറ്റിംഗ് പോലെ ചാര്‍ജ് കൂടുതല്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യരുത്.
ഫോണ്‍ അമിതമായി ചൂടാകുന്നതും ബാറ്ററി ലൈഫ് കുറയ്ക്കും. അതുപോലെ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ കൈയില്‍ കിട്ടുന്ന ചാര്‍ജര്‍ ഉപയോഗിക്കാതിരിക്കുക. വില കുറഞ്ഞ ചാര്‍ജറുകള്‍ ഒരിക്കലും ഉപയോഗിക്കരുത്. ഒറിജിനല്‍ ആയിട്ടുള്ള ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിച്ച് വേണം ഫോണ്‍ ചാര്‍ജ് ചെയ്യാന്‍.
Content Highlights :Here are some mistakes people make when charging their phones.