

കൂട്ടപ്പിരിച്ചുവിടൽ ഭീതിയിലാണ് ടെക്ക് ലോകം. നിരവധി കമ്പനികളാണ് എഐയുടെ വരവ് മൂലവും, മഹാമാരിക്കാലം മൂലമുണ്ടായ പ്രത്യേക സാമ്പത്തികാവസ്ഥ കാരണവും പിടിച്ചുനിൽകാനാകാതെ ഉഴലുന്നത്. അടുത്തിടെയായി ആമസോൺ 14,000 തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു. ഈ സംഖ്യ 30,000 വരെ പോകാമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഈ നീക്കത്തിൽ കടുത്ത ആശങ്കയിലാണ് ഇപ്പോൾ ആമസോൺ ജീവനക്കാർ. ഓരോ നിമിഷവും തങ്ങളാണോ അടുത്ത ഇര എന്ന ചിന്തയിൽ, സന്തോഷം തന്നെ നഷ്ടപ്പെട്ട് ഇരിക്കുകയാണവർ.
ഇത്തരത്തിൽ ആമസോണിൽ ജോലി ചെയ്യുന്ന ഒരു യുവാവിന്റെ മാനസികാവസ്ഥ എന്താണെന്ന് അയാളുടെ ഒരടുത്ത സുഹൃത്ത് റെഡിറ്റിൽ പങ്കുവെച്ചിരുന്നു. ഉറങ്ങാൻ പോലും കഴിയാതെ, മനസമാധാനം നഷ്ടപ്പെട്ട് ഇരിക്കുകയാണ് എന്നാണ് സുഹൃത്ത് പറയുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്.
' എന്റെ ഒരടുത്ത സുഹൃത്ത് ആമസോണിലാണ് ജോലി ചെയ്യുന്നത്. വളരെ കഴിവുള്ള ഒരു വ്യക്തിയാണവൻ. പക്ഷേ പിരിച്ചുവിടൽ ആരംഭിച്ച ശേഷം അവൻ ആകെ ഭീതിയിലാണ്.
ഓരോ ഫോൺ നോട്ടിഫിക്കേഷൻ വരുമ്പോളും അവൻ ആശങ്കയോടെയും പേടിയോടെയുമാണ് ഫോണിൽ നോക്കുക. താനായിരിക്കുമോ അടുത്ത ഇര എന്ന ആശങ്കയാണവന്. രാത്രി ആകെ രണ്ടോ മൂന്നോ മണിക്കൂർ മാത്രമാണ് അവൻ ഉറങ്ങുക. പിരിച്ചുവിടപ്പെട്ടവർക്ക് മെയിൽ വന്നത് രാത്രികളിലും പുലർച്ചെകളിലുമാണ്. അതുകൊണ്ടാണ് അവന് ഉറങ്ങാൻ സാധിക്കാത്തത്.
താനാണ് അടുത്തത്, സംസാരിക്കുന്ന ആളുകളെയാണ് അവർക്കിഷ്ടം, താൻ ജോലി ചെയ്യുന്നയാൾ മാത്രമാണ് എന്നവൻ എപ്പോഴും പറയുന്നുണ്ട്. അവൻ നന്നായി ജോലി ചെയ്യും. പക്ഷേ കമ്മ്യൂണിക്കേഷൻ സ്കില്ലുകൾ വളർത്തണമെന്ന് അവന്റെ മാനേജർ എപ്പോഴും പറയുമായിരുന്നു. ഇതിനാല്‍ അവൻ പേടിയിലാണ്. പുതിയ ആളുകൾ വന്നുകൊണ്ടേ ഇരിക്കുന്നതിനാൽ അവരുടെയൊപ്പം എത്താനാകുമോ എന്ന ആശങ്കയും അവനുണ്ട്.
ജോലിയിൽ മികച്ചതായിട്ടും മാനസികമായി ഒരാൾ തകരുന്നത് അത്ര സുഖമുള്ള കാര്യമല്ല. ഈ കോർപ്പറേറ്റുകൾക്ക് ആളുകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ല, അവയെ വിലവെയ്ക്കുന്നുമില്ല. ജോലി പോകുമോ എന്ന ഭയമാണ് പിരിച്ചുവിടൽ ഉണ്ടാക്കുന്ന ഭീതിയേക്കാൾ ഭയാനകം', എന്നാണ് സുഹൃത്ത് എഴുതുന്നത്.
What layoff anxiety does to a blud who’s actually good at his job.
byu/firstprincipal indevelopersIndia
കടുത്ത പിരിച്ചുവിടൽ നടപടികളിലേക്കാണ് ആമസോൺ കടന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച മാത്രം ആയിരക്കണക്കിന് ജീവനക്കാർക്കാണ് പിരിച്ചുവിടലിനെ സംബന്ധിച്ച് മെയിൽ ലഭിച്ചത്. ജോലിക്കായി ഓഫീസിലെത്തുന്നതിനു മുമ്പ് തന്നെ ജോലി നഷ്ടമായെന്ന അറിയിപ്പ് അവര്‍ക്ക് ലഭിക്കുകയായിരുന്നു.
ആമസോണ്‍ എച്ച് ആറില്‍ നിന്ന് ഇവര്‍ക്കു ലഭിച്ച മെമ്മോയില്‍ 90 ദിവസത്തേക്കുള്ള സാലറിയും ആനുകൂല്യങ്ങളും പിരിച്ചു വിടലിന്റെ ഭാഗമായുള്ള പാക്കേജും ഇവര്‍ക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എഐയുടെ പെട്ടെന്നുള്ള കടന്നു കയറ്റമാണ് ഇവരുടെ ജോലി നഷ്ടപ്പെടാനുള്ള പ്രധാന കാരണം.
ടെക് മേഖലയിലുടനീളം പ്രധാന കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കുകയാണ്. 2025ല്‍ ഏകദേശം 15,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. മെറ്റയും സമാനമായ നടപടികള്‍ സ്വീകരിച്ചു. എഐയുമായി ബന്ധപ്പെട്ട പിരിച്ചുവിടലുകള്‍ നടപ്പിലാക്കുകയും അതിന്റെ റിസ്‌ക് ഡിവിഷനിലെ ജീവനക്കാരുടെ സ്ഥാനങ്ങള്‍ ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയാണെന്ന് മെറ്റ അറിയിച്ചിരുന്നു.
Content Highlights: man shares note on how his friend mentally suffers on amazon layoffs