ദീപാവലി കൂടുതൽ തിളക്കമുള്ളതാക്കാൻ സ്വർണ സമ്മാനവുമായി ജിയോ! പ്രീപെയ്ഡ് കസ്റ്റമേഴ്‌സിന് ആഘോഷരാവ്

പഴയതും പുതിയതുമായ പ്രീപെയ്ഡ് കസ്റ്റമേഴ്‌സിന് ഈ പ്ലാനുകൾ ലഭ്യമാകും

ദീപാവലി കൂടുതൽ തിളക്കമുള്ളതാക്കാൻ സ്വർണ സമ്മാനവുമായി ജിയോ! പ്രീപെയ്ഡ് കസ്റ്റമേഴ്‌സിന് ആഘോഷരാവ്
dot image

പ്രീപെയ്ഡ് കസ്റ്റമേഴ്‌സിന് ഈ ദീപാവലിക്ക് വലിയ ഓഫറുകൾ നൽകി സന്തോഷിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. അൺലിമിറ്റഡ് വോയ്സ് കോളുകൾ, ദിവസേന 5ജി ഡേറ്റ അലോക്കേഷൻ എന്നിവയുൾപ്പെടെയാണ് ജിയോയുടെ വാഗ്ദാനം. ജിയോ സിനിമ, ജിയോ ഹോട്ട്സ്റ്റാർ, ജിയോ ഹോം ട്രയൽസ് എന്നീ സർവീസുകളും ഇതിലുൾപ്പെടും. ഓഫറിൽ അധികമായി ജിയോ ഗോൾഡ് ക്രെഡിറ്റും യൂസേഴ്‌സിനായി നൽകുന്നുണ്ട്. ഈ ഓഫർ ലഭിക്കാൻ സഹായിക്കുന്ന പാക്കേജുകളാകണം ഉപയോഗിക്കേണ്ടത്. പഴയതും പുതിയതുമായ പ്രീപെയ്ഡ് കസ്റ്റമേഴ്‌സിന് ഈ പ്ലാനുകൾ ലഭ്യമാകും.

Reliance Jio Offer
Jio Offer

സെലക്ട് ലോങ് ആൻഡ് ഷോട്ട് വാലിഡിറ്റി പ്ലാനിൽ ഫെസ്റ്റീവ് ഓഫർ: ഗോൾഡ് + ഹോം ട്രയൽ എന്നൊരു ടാഗാണ് ജിയോ ഡിസ്‌പ്ലേ ചെയ്തിട്ടുള്ളത്. ഈ ബാനറിന് താഴെ യൂസറിന് 5ജി, ബൺഡിൽഡ് ഒടിടി, എക്‌സ്ട്രാ ജിയോ ഗോൾഡ് ബാലൻസ് എന്നിവയിലേക്ക് അക്‌സസ് ലഭിക്കും.

ജിയാ വെബ്‌സൈറ്റിലും മൈ ജിയോ ആപ്പിലും ഈ ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാനുകൾ കാണാം. യൂസർമാർക്ക് ജിയോ.കോം, മൈ ജിയോ ആപ്പ്, മറ്റ് ഓഫ്‌ലൈൻ പാട്ണറിലൂടെയും റീചാർജ് ചെയ്യാം. എന്നാൽ പോസ്റ്റ്‌പെയ്ഡ് വിഭാഗത്തിലുള്ളവർക്ക് പ്രത്യേകം ഫെസ്റ്റീവ് ഓഫറുകൾ ഇതുവരെ ജിയോ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: Reliance Jio new festive offers for Prepaid Users

dot image
To advertise here,contact us
dot image