യുപിഐ പെയ്‌മെന്റ് പരാജയപ്പെട്ടു, യുവാവിനെ കോളറിൽ പിടിച്ചുവലിച്ച് സമൂസ കച്ചവടക്കാരൻ! പിന്നെ സംഭവിച്ചത്

മധ്യപ്രദേശിലെ ജബൽപുർ റെയിൽവെ സ്റ്റേഷനിൽ നിന്നുള്ള ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്

യുപിഐ പെയ്‌മെന്റ് പരാജയപ്പെട്ടു, യുവാവിനെ കോളറിൽ പിടിച്ചുവലിച്ച് സമൂസ കച്ചവടക്കാരൻ! പിന്നെ സംഭവിച്ചത്
dot image

ധ്യപ്രദേശിലെ ജബൽപുർ റെയിൽവെ സ്റ്റേഷനിൽ നിന്നുള്ള ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. യുപിഐ പേമെന്റ് പരാജയപ്പെട്ടതിനെ തുടർന്ന് കച്ചവടക്കാരൻ യുവാവിന്റെ കോളറിൽ പിടിച്ച് വലിക്കുകയും കൈയിൽ കെട്ടിയിരുന്ന വാച്ച് ഊരിവാങ്ങുകയും ചെയ്തു. ഫോൺപേ വഴിയാണ് സമൂസ വാങ്ങിയതിന്റെ പണം നൽകാൻ യുവാവ് ശ്രമിച്ചത്. എന്നാൽ യുപിഐ പണമിടപാട് നടത്താൻ കഴിഞ്ഞില്ല. ട്രെയിൻ മുന്നോട്ട് നീങ്ങിയതിനാൽ സമൂസ തിരികെ നൽകാൻ യുവാവ് ഒരുങ്ങി. പക്ഷേ പണം നല്‍കിയേ തീരൂ എന്ന നിലപാടിലായിരുന്നു കച്ചവടക്കാരന്‍

എന്നാൽ തന്റെ സമയം യുവാവ് പാഴാക്കിയെന്നും വെറുതെ ന്യായം പറയുകയുമാണെന്ന് ആക്ഷേപിച്ചാണ് സമൂസ വിൽപന നടത്തിയയാൾ യുവാവിന്റെ കോളറിൽ പിടിച്ച് വലിച്ചത്. പണം തന്നില്ലെങ്കിൽ ട്രെയിനിൽ കയറാൻ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു ഇയാൾ. ട്രെയിനിൽ കയറാനുള്ള ധൃതിയിൽ തന്റെ വാച്ച് ഊരി യുവാവ് ഇയാൾക്ക് നൽകി. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ എക്‌സിൽ പ്രചരിച്ചതോടെ വലിയ വിമർശനങ്ങൾ ഉയർന്നു.

ഒക്ടോബർ 17നാണ് സംഭവം നടന്നത്. വീഡിയോ പുറത്ത് വന്നതോടെ അധികൃതർ ഉടനടി നടപടി സ്വീകരിച്ചു. സമൂസ കച്ചവടക്കാരനെ തിരിച്ചറിയുകയും കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്തതായും ജബൽപൂർ ഡിവിഷണൽ റെയിൽവെ മാനേജർ എക്‌സിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളുടെ ലൈസൻ കാൻസലാക്കാനുള്ള നടപടിയും ഉടൻ ഉണ്ടാകും. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് റെയിൽവെ അധികൃതരും അറിയിച്ചിട്ടുണ്ട്.


Content Highlights: Samosa Vendor misbehaves with customer after his UPI Payment failed

dot image
To advertise here,contact us
dot image