
നമ്മുടെയെല്ലാം മൊബൈലിലും സിസ്റ്റത്തിലും എപ്പോഴുമുള്ള ഒരു അപ്പ്ളിക്കേഷനാണ് മെസഞ്ചർ. ഒരുകാലത്ത് നമ്മുടെയെല്ലാം വിശ്വസനീയമായ അപ്പായിരിക്കും മെസഞ്ചർ. ഇപ്പോൾ പണ്ടത്തെയത്ര ഗ്ലാമർ ഇല്ലെങ്കിലും ആപ്പ് ഇപ്പോഴും വ്യാപകമായി പലരും ഉപയോഗിച്ചുവരുന്നുണ്ട്. നമ്മുടെയെല്ലാം ഫോണുകളിൽ ഇപ്പോഴും മെസഞ്ചർ കാണും. ഇപ്പോളിതാ മെസഞ്ചറിനെ സംബന്ധിച്ച് ഒരു വിഷമിപ്പിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.
മെസഞ്ചറിനെ സംബന്ധിച്ച് മെറ്റ ഒരു പുതിയ വിവരം പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബർ 15 മുതൽ വിൻഡോസിലും മാക്കിലും മെസഞ്ചർ ലഭിക്കില്ല എന്നതാണത്. ലാപ്ടോപ്പുകളിലും ഈ തീയതി മുതൽ ആപ്പ് ലഭിക്കില്ല. ആപ്പിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫേസ്ബുക്കിലേക്കാകും നമ്മെ ഡയറക്ട് ചെയ്യുക.
ഉടൻതന്നെ മെറ്റ ഇതുസംബന്ധിച്ചുള്ള അറിയിപ്പ് മാക്, വിൻഡോസ് ഉപയോക്താക്കൾക്ക് നൽകും എന്നാണ് റിപ്പോർട്ടുകൾ. ആപ്പ് ഉടൻതന്നെ ഡിലീറ്റ് ചെയ്യാനും മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. പിസിയിലും ലാപ്പിലും മാത്രമേ ആപ്പ് ലഭിക്കാതെയിരിക്കൂ. ഫോണിൽ തുടർന്നും നമുക്ക് ഉപയോഗിക്കാം.
റിപ്പോർട്ടുകൾ പ്രകാരം, മെസഞ്ചർ വെബ്‌സൈറ്റ് ഉപയോക്താക്കൾക്ക് തുടർന്നും ലഭിക്കും. ഇതുവരെയുള്ള ചാറ്റ് ഹിസ്റ്ററി സേവ് ചെയ്യാനുള്ള വഴിയും മെറ്റ പറഞ്ഞുതരുന്നുണ്ട്. വെബ് വേർഷൻ ആക്സസ് ചെയ്യുന്നതിന് മുൻപായി ഒരു സുരക്ഷ സ്റ്റോറേജ് ഉണ്ടാക്കുകയും അതിൽ ചാറ്റുകൾ സേവ് ചെയ്യുകയും വേണം. ഇതോടെ ചാറ്റുകൾ എപ്പോൾ വേണമെങ്കിലും നമുക്ക് ആക്സസ് ചെയ്യാം.
Content Highlights: messenger to stop apps from this devices