ബഹ്‌റൈനിൽ വ്യാജ എസ്എംഎസിലൂടെ പണം തട്ടാനുള്ള ശ്രമം നടക്കുന്നു; മുന്നറിയിപ്പ് നൽകി അധികൃതർ

ബഹ്റൈനില്‍ അടുത്ത കാലത്തു പ്രവാസികള്‍ അടക്കം നിരവധി ആളുകള്‍ വ്യാജ എസ്എംഎസ് സന്ദേശങ്ങള്‍ വഴി കബളിപ്പിക്കപ്പെട്ടിരുന്നു

ബഹ്‌റൈനിൽ വ്യാജ എസ്എംഎസിലൂടെ പണം തട്ടാനുള്ള ശ്രമം നടക്കുന്നു; മുന്നറിയിപ്പ് നൽകി അധികൃതർ
dot image

ബഹ്‌റൈനിൽ വ്യാജ എസ്എംഎസിലൂടെ പണം തട്ടാനുള്ള ശ്രമം നടക്കുന്നതായി അധികൃതർ. ട്രാഫിക് മന്ത്രാലയത്തിന്റെ പേരിലും പ്രമുഖ കമ്പനികളുടെ പേരിലും വരുന്ന വ്യാജ എസ്എംഎസ് സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് ആന്‍റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂറിറ്റി ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

രാജ്യത്ത് അടുത്ത കാലത്തായി ട്രാഫിക് നിയമലംഘനങ്ങളുടെയും ഡെലിവറി സാധനങ്ങളുടെ ആവിശ്യം എന്ന പേരിലും വ്യാജമായി സന്ദേശം അയച്ചാണ് തട്ടിപ്പുകാർ നടത്തുന്നത്. എസ്എംഎസ് ആയി വരുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ ബാങ്ക് വിവരങ്ങളും മറ്റ് സ്വകാര്യവിവരങ്ങളുമടക്കം ഹാക് ചെയ്യപ്പെടും നിലവിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്‍റെ പേരിലും പ്രമുഖ ഡെലിവറി കമ്പനിയുടെ പേരിലുമാണ് വ്യാജമായി സന്ദേശങ്ങൾ എത്തുന്നത്. ഇത്തരം പണം അടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അയക്കുന്ന എസ്എംഎസ് സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് ആന്‍റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂറിറ്റി ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ഇതുപോലുള്ള സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളിൽ ആരും ക്ലിക്ക് ചെയ്യരുതെന്നും ട്രാഫിക് ഫൈനുകൾ അടക്കുന്നതിന് ഔദ്യോഗികവും അംഗീകൃതവുമായ അപേക്ഷകളും വെബ്സൈറ്റുകളും മാത്രം ഉപയോഗിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

വ്യാജ സന്ദേശങ്ങളെക്കുറിച്ച് പൊതുജനങ്ങൾ അതിജാഗ്രത പാലിക്കണമെന്നും തട്ടിപ്പിന് ഇരയാകുന്നവർ ഉടൻ ഡയറക്ടറേറ്റിലെ 992 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിക്കണമെന്നും അധികൃതർ നിർദേശം നൽകി. എന്നാൽ ബഹ്റൈനില്‍ വ്യാജ എസ്എംഎസ് സന്ദേശങ്ങള്‍ തടയുന്നതിന് നടപടിയുമായി ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി രംഗത്തെത്തിയിരുന്നു. രാജ്യത്തെ മൊബൈല്‍ നെറ്റ്‍വർക്ക് ഓപ്പറേറ്റര്‍മാരുമായി സഹകരിച്ചാണ് പുതിയ നീക്കം നടപ്പിലാക്കുന്നത്.

ബഹ്റൈനില്‍ അടുത്ത കാലത്തു പ്രവാസികള്‍ അടക്കം നിരവധി ആളുകള്‍ വ്യാജ എസ്എംഎസ് സന്ദേശങ്ങള്‍ വഴി കബളിപ്പിക്കപ്പെട്ടിരുന്നു. വഞ്ചനാപരമായ എസ്എംഎസ് സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അവപരിഹരിക്കുന്നതിനുള്ള കൂടുതല്‍ പ്രായോഗിക പരിഹാരങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ബാങ്ക്, ടെലിഫോണ്‍, പേയ്‌മെന്റ് ലിങ്കുകള്‍ തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ തട്ടിപ്പു സംഘം ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍. ഇത്തരം വഞ്ചനാപരമായ സന്ദേശങ്ങള്‍ തടയുന്നതിന്റെ ഭാഗമായുള്ള പദ്ധതിയാണ് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

Content Highlights: Authorities say there is an attempt to extort money through fake SMS in Bahrain

dot image
To advertise here,contact us
dot image