എന്നാലും ഡികാപ്രിയോക്ക് വന്ന ഒരു ഗതിയേ!, തകർന്നടിഞ്ഞ് പുതിയ സിനിമ; നഷ്ടം 1000 കോടിയോ?

ചിത്രത്തിന്റെ പരാജയം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്

എന്നാലും ഡികാപ്രിയോക്ക് വന്ന ഒരു ഗതിയേ!, തകർന്നടിഞ്ഞ് പുതിയ സിനിമ; നഷ്ടം 1000 കോടിയോ?
dot image

വിഖ്യാത അമേരിക്കൻ ഫിലിംമേക്കർ പോൾ തോമസ് ആൻഡേഴ്സൺ, ലിയോണാർഡോ ഡികാപ്രിയോയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' (One Battle After Another ). സെപ്റ്റംബർ 26 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്നാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

100 മില്യൺ ഡോളർ അതായത് 880 കോടിയുടെ നഷ്ടമാണ് സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കണക്കുകൾ മുഴുവൻ പരിശോധിക്കുമ്പോൾ നഷ്ടം ഇതിലും കൂടുമെന്നും പലരും കുറിക്കുന്നുണ്ട്. 130 മില്യൺ ഡോളർ ബജറ്റിലാണ് സിനിമ ഒരുങ്ങിയത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 141.9 മില്യൺ ഡോളർ മാത്രമാണ് സിനിമയ്ക്ക് നേടാനായത്. വിജയിക്കണമെങ്കിൽ ബോക്സ് ഓഫീസിൽ നിന്ന് 325 മില്യൺ ഡോളറെങ്കിലും നേടണമായിരുന്നു. എന്നാൽ ഇതിന് സാധിക്കാത്തത് മൂലമാണ് സിനിമ വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. ചിത്രത്തിന്റെ പരാജയം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ചിത്രത്തിലെ ഡി കാപ്രിയോയുടെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. നേരത്തെ പ്രിവ്യു ഷോയ്ക്ക് ശേഷം വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് അടക്കം സിനിമയെ പ്രശംസിച്ചിരുന്നു. ആക്ഷൻ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സിനിമയുടെ തിരക്കഥയും നിർമ്മാണവും പോൾ തോമസ് ആൻഡേഴ്സൺ തന്നെയാണ്. ഷോൺ പെൻ, ബെനീസിയോ ഡെൽ ടോറോ, റെജീന ഹാൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. ബൂഗി നൈറ്റ്സ്, മാഗ്‌നോളിയ, ദേർ വിൽ ബി ബ്ലഡ്, ദി മാസ്റ്റർ, ഫാന്റം ത്രെഡ് തുടങ്ങീ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ മികച്ച ചിത്രങ്ങൾ ലോകസിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് പോൾ തോമസ് ആൻഡേഴ്സൺ. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് സിനിമ തിയേറ്ററിൽ എത്തിയത്.

Content Highlights: DiCaprio’s ONE BATTLE AFTER ANOTHER is projected to cost Warner Bros. around $100 million

dot image
To advertise here,contact us
dot image