ആദ്യ കൊട്ട് വാട്‌സ്ആപ്പിന്, ഇപ്പോൾ ദാ ഗൂഗിളിനും മുട്ടൻ പണി കൊടുത്തു;ടെക് ലോകത്ത് സോഹയുടെ പുതിയ അവതാരം 'ഉല'

നേരത്തെ അരട്ടൈ ആപ്പിലൂടെ വാട്‌സ്ആപ്പിന് ഭീഷണി ഉയര്‍ത്തിയ സോഹോ 'ഉല'യുമായാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്

ആദ്യ കൊട്ട് വാട്‌സ്ആപ്പിന്, ഇപ്പോൾ ദാ ഗൂഗിളിനും മുട്ടൻ പണി കൊടുത്തു;ടെക് ലോകത്ത് സോഹയുടെ പുതിയ അവതാരം 'ഉല'
dot image

ആപ്പുകളുടെ ലോകത്ത് പുതിയ വഴി വെട്ടി വന്നിരിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള സോഹോ. കമ്പനിയുടേതായി നേരത്തെ പുറത്തുവന്ന അരട്ടൈ എന്ന മെസേജിങ് ആപ്പ് അതിവേഗമാണ് പ്രചാരം നേടിയത്. വാട്‌സ്ആപ്പിന് ഒത്ത എതിരാളിയാണ് അരട്ടൈ എന്നാണ് വിദഗ്ധരെല്ലാം പറയുന്നത്.

ഇപ്പോഴിതാ ഗൂഗിളിന് വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് സോഹോ. ഉലാ(Ulaa) എന്ന പുതിയ വെബ് ബ്രൗസറാണ് സോഹോ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഐറ്റം. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഒന്നാം സ്ഥാനം നേടാന്‍ ഉലായ്ക്ക് കഴിഞ്ഞിട്ടുണ്ട്.

അരട്ടെയെ പോലെ തന്നെ അതിവേഗം യൂസേഴ്‌സിനെ സ്വന്തമാക്കി കുതിക്കുകയാണ് ഉലായും. ഗൂഗിള്‍ ക്രോമിനും ആപ്പിള്‍ സഫാരിയ്ക്കുമാണ് ഉലാ പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുന്നത്. യൂസര്‍ പ്രൈവസിയിലും ഡാറ്റ പ്രൊട്ടക്ഷനിലും നിലവിലെ വെബ് ബ്രൗസറുകളേക്കാള്‍ ഒരുപടി മുന്നിലാണ് ഉലായുടെ സ്ഥാനമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.

Ulaa

ക്രോമിയം ബേസ്ഡ് വെബ് ബ്രൗസറാണ് ഉല. എതിരാളികളെ പോലെ യൂസേഴ്‌സിന്റെ ഡാറ്റ അനാവശ്യമായി ശേഖരിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സോഹോ പറയുന്നത്. യൂസേഴ്‌സിന്റെ ഡാറ്റ ശേഖരിക്കുകയോ സൂക്ഷിച്ച് വെക്കുകയോ വില്‍ക്കുകയോ ചെയ്യില്ലെന്നും സോഹ വ്യക്തമാക്കുന്നുണ്ട്.

പേഴ്‌സണലൈസ്ഡ് ആഡ്‌സ് പ്ലേസ് ചെയ്യുന്നതിനായി യൂസേഴ്‌സിന്റെ വിവരങ്ങള്‍ ശേഖരിക്കുന്ന ഗൂഗിളിനെ തന്നെയാണ് സോഹോ എതിരാളികളായി കാണുന്നത് എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

പരസ്യക്കാരുടെ കഴുകന്‍ കണ്ണുകളില്‍ പെടാതെ നിങ്ങളുടെ ഓണ്‍ലൈന്‍ ഫുട്പ്രിന്റുകളെ കാത്തുസൂക്ഷിക്കുമെന്നാണ് ഉലാ വാഗ്ദാനം ചെയ്യുന്നത്. വര്‍ക്ക്, പേഴ്‌സണല്‍, കിഡ്‌സ്, ഡെവലപ്പര്‍, ഓപ്പണ്‍ സീസണ്‍ എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് പ്രൊഫൈലുകള്‍ ഉലാ അവതരിപ്പിക്കുന്നുണ്ട്.

ഉലായില്‍ ആഡ് ബ്ലോക്കിങ് ടെക്‌നിക്കുകള്‍, ട്രാക്കര്‍ പ്രോട്ടക്ഷന്‍ എന്നിവയും ഉണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒസിലും, വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നിങ്ങനെ വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ഉലായ്ക്ക് പ്രവര്‍ത്തിക്കാനാകും.

Ulaa

ഉലായില്‍ വളരെ വികസിത രൂപത്തിലുള്ള എഐ ഫീച്ചേഴ്‌സില്ല എന്നത് മാത്രമാണ് വിദഗ്ധര്‍ ഒരു വിമര്‍ശനമായി ഉന്നയിച്ചിരിക്കുന്നത്. പുതിയ കാലത്തെ മറ്റൊരു വെബ് ബ്രൗസറായ കോമറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊരു കുറവ് തന്നെയാണെന്ന് ഇവര്‍ പറയുന്നു. എന്നാലും ബ്രൗസിംഗ് മേഖലയിലെ മുടിചൂടാമന്നന്മാരായി വാഴുന്ന ഗൂഗിളിന് സോഹോയുടെ ഉലാ വെല്ലുവിളിയാകുമെന്നതില്‍ തര്‍ക്കമില്ല.

Content Highligts: Ulaa browser by Zoho challenges Google chrome

dot image
To advertise here,contact us
dot image