
തിരുവനന്തപുരം: നെടുമങ്ങാട്ട് സിപിഐഎം-എസ്ഡിപിഐ സംഘര്‍ഷം. മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നിസാം, നാദിര്‍ഷ, ഷംനാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസാമിന് നെറ്റിയിലും കാല്‍മുട്ടിനും പരിക്കേറ്റു. ഇവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
നെടുമങ്ങാട്- കായ്പാടിയിലാണ് സംഘര്‍ഷമുണ്ടായത്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എസ്ഡിപി ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഫ്‌ളക്‌സ് സിപിഐഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു എന്നാരോപിച്ചാണ് വാക്കേറ്റം തുടങ്ങിയത്. പിന്നീട് ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
Content Highlights: 3 SDPI Workers injured in cpim-sdpi clash at nedumangad