ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!
dot image

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ പോലും യൂസർനെയിമുകൾ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കാലങ്ങളായി തന്നെയുണ്ട്. എന്നാൽ ഇതുവരെ ഈ പരീക്ഷണത്തിന് വാട്‌സ്ആപ്പ് തയ്യാറായിരുന്നില്ല. ആ രീതിയ്ക്കാണ് നിലവില്‍ മാറ്റം വരാൻ പോകുന്നത്. ഇന്‍സ്റ്റയ്ക്കും എഫ്ബിക്കും സമാനമായി മെറ്റയുടെ സ്വന്തം ആപ്പായ വാട്‌സ്ആപ്പിലും ഇനി യൂസർനെയിമുകൾ ക്രിയേറ്റ് ചെയ്യാം.

ഈയടുത്തകാലത്തായി ഇതിന്റെ പണിപ്പുരയിലായിരുന്നു വാട്‌സ്ആപ്പ് ടീം. WABetaInfoയിൽ വന്ന വിവരങ്ങൾ പ്രകാരം, യൂസർനെയിമിൽ കുറഞ്ഞത് ഒരു അക്ഷരമെങ്കിലും ഉണ്ടാവണം. ലോവർകേസ് അക്ഷരങ്ങൾ, നമ്പറുകൾ, അണ്ടർസ്‌കോറുകൾ എന്നിവ യൂസർനെയിമില്‍ ഉള്‍പ്പെടുത്താം. ഒഫീഷ്യൽ വെബ്‌സൈറ്റുകൾ, വെബ്‌ലിങ്കുകൾ എന്നിവയും യൂസർനെയിമുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടാവാതിരിക്കാൻ www എന്ന രീതിയില്‍ ആരംഭിക്കുന്ന റജിസ്റ്റർ നെയിമുകൾ ബ്ലോക്ക് ചെയ്യപ്പെടും. നമ്പറുകളും സിമ്പലുകളും മാത്രമുള്ള യൂസർ നെയിമുകളും അംഗീകരിക്കില്ല. ഒരു യൂസർ നെയിം കൃത്യവും വ്യക്തവുമായിരിക്കണമെന്നതിനാണ് പ്രാധാന്യം.

Whatsapp
whatsapp

ഇതിനിടയിൽ ആൾമാറാട്ടം പോലുള്ള പ്രശ്‌നങ്ങൾ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി മറ്റൊരു നടപടി കൂടി വാട്‌സ്ആപ്പ് ആവിഷ്‌കരിക്കുന്നുണ്ടെന്നാണ് വിവരം. ഇതൊരു റിസർവേഷൻ സിസ്റ്റമാണ്. അതായത്, ആപ്പ് സെറ്റിങ്‌സിൽ ഒരു പുതിയ ഓപ്ഷൻ യൂസേഴ്‌സിന് നൽകാനാണ് വാട്‌സ്ആപ്പ് ശ്രമിക്കുന്നത്. ഇതിലൂടെ പുത്തൻ അപ്പ്‌ഡേറ്റ് വരുന്നതിന് മുമ്പ് നമ്മുടെ യൂസർനെയിം അഡ്വാൻസായി ക്രീയേറ്റ് ചെയ്ത് വയ്ക്കാം. സുരക്ഷാ പ്രാധാന്യം മുൻനിർത്തിയാണ് ഈ തീരുമാനം.

പുത്തന്‍ ഓപ്ഷന്റെ വിവരങ്ങൾ പുറത്ത് വന്നതോടെ വാട്‌സ്ആപ്പിൽ യൂസർനെയിം കൊണ്ടുവരാനുള്ള തീരുമാനം ഉടൻ തന്നെ നടപ്പാക്കുമെന്നാണ് കരുതുന്നത്. അതേസമയം ഈ അപ്പ്ഡേഷന്‍ എപ്പോള്‍ പുറത്തിറക്കും എന്ന കാര്യത്തില്‍ മെറ്റ പ്രതികരിച്ചിട്ടില്ല.
Content Highlights: Whatsapp to introduce username soon

dot image
To advertise here,contact us
dot image