
നമ്മുടെ കൈകൾക്ക് വൃത്തിയല്ലെങ്കിൽ വളരെ പെട്ടെന്ന് തന്നെ രോഗാണുക്കൾ ശരീരത്തിലെത്തും. ഒരു മനുഷ്യന് ഉണ്ടാകുന്ന എൺപത് ശതമാനത്തോളവും അസുഖങ്ങളും കൈ കൊണ്ടുള്ള സ്പർശനം കൊണ്ടാണ് പകരുന്നതത്രേ. വയറിളക്കം പോലുള്ള രോഗങ്ങളും ശ്വാസകോശ സംബന്ധമായ രോഗങ്ങളുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.
വെറും 30 മിനിറ്റിൽ നമ്മൾ എവിടെയൊക്കെ തൊടുന്നു, പിടിക്കുന്നു എന്നൊന്നും നമ്മൾ ശ്രദ്ധിക്കപ്പോലുമില്ലല്ലേ? പക്ഷേ ഈ സമയം നമ്മുടെ കൈകളുമായി സമ്പർക്കത്തിലാവുന്നത് ഏകദേശം 840000ത്തോളം രോഗാണുക്കളുമായാണ് എന്ന് പറഞ്ഞാൽ, ആണോ വിശ്വസിക്കാൻ കഴിയുന്നില്ല എന്നുത്തരം പറയാനേ പറ്റു. ഈ അരമണിക്കൂറിൽ മാത്രം 300ഓളം പ്രതലങ്ങളിൽ നമ്മൾ തൊടാനും പിടിക്കാനും സാധ്യതയുണ്ട്.
പറഞ്ഞു വരുന്നത് കൈ കഴുകുന്നതിലെ അലസത മാറ്റിയില്ലെങ്കിൽ എട്ടിന്റെ പണികിട്ടുമെന്നാണ്. 20 സെക്കന്റ് എങ്ങും സോപ്പ് ഉപയോഗിച്ച് കൈകഴുകാം. വിരലുകൾ, നഖങ്ങൾ എല്ലാം വൃത്തിയാവണം.
ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ് കൈകൾ വൃത്തിയാക്കണം, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും വൃത്തിയായി കഴുകണം, മുറിവുകളിൽ മരുന്ന് പുരട്ടുന്നതിന് മുമ്പും മരുന്ന് കഴിക്കുന്നതിന് മുമ്പും കൈ വൃത്തിയാക്കണം. രോഗികളെ പരിചരിക്കുക, ശൗചാലയം വൃത്തിയാക്കുക, ചുമ - തുമ്മൽ എന്നിവ പിടിപ്പെട്ടാൽ, വളർത്തു മൃഗങ്ങളെ പരിപാലിച്ചാൽ.. അങ്ങനെ ഏത് സാഹചര്യമായാലും കൈകൾ വൃത്തിയായി കഴുകണം.
Content Highlights: Wash your hands properly otherwise its dangerous