ആപ്പിളിനും ഓപ്പൺഎഐയ്ക്കുമെതിരെ നിയമനടപടിയുമായി മസ്‌ക്; ആവശ്യപ്പെടുന്നത് കോടികൾ

എക്‌സിലെ മസ്‌കിന്റെ മാനേജ്‌മെന്റ് രീതികളുടെ പരിണിതഫലമാണ് ഇത്തരം പരാതികൾക്ക് പിന്നിലെന്നാണ് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ പ്രതികരിച്ചത്

dot image

ഐഫോണിൽ ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിക്ക് അനാവശ്യ പ്രാധാന്യം നൽകുന്ന സജ്ജീകരണങ്ങളാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടി ആപ്പിളിനും ഓപ്പൺ എഐയ്ക്കുമെതിരെ നിയമനടപടിയുമായി ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ടെക്‌സാസിലെ ഫോർട്ട് വോർത്തിലുള്ള ഫെഡറൽ കോടതിയിലാണ് മസ്‌കിന്റെ കമ്പനികളായ എക്‌സ്, എക്‌സ്എഐ എന്നിവയുടെ പേരിൽ പരാതി ഫൈൽ ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ചുള്ള തിരഞ്ഞെടുപ്പിനെ പരിമിതപ്പെടുത്തുകയും എഐ വ്യവസായത്തിലെ മത്സരങ്ങളെയും പുത്തൻആശയങ്ങളെയും തടസപ്പെടുത്തുന്ന തരത്തിലാണ് ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഓപ്പൺഎഐയുടെ ഏകോപനമെന്നാണ് മസ്‌കിന്റെ കമ്പനികൾ ആരോപിക്കുന്നത്.

ആപ്പിള്‍

ആപ്പിളിലും ഓപ്പൺഎഐയുമായുള്ള പങ്കാളിത്തം പ്രകാരം മറ്റ് ചാറ്റ്‌ബോട്ട് നിർമാതാക്കൾക്ക് ആപ്പ് സ്റ്റോർ ചാറ്റിൽ മുന്നിലേക്ക് വരാൻ കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിൽ മസ്‌കിന്റെ സ്വന്തം ഗ്രോക്കും ഉൾപ്പെടും. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനും ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നും തമ്മിൽ വലിയ നിയമപോരാട്ടമാണ് നടക്കാൻ പോകുന്നതെന്നാണ് വിലയിരുത്തൽ. ആപ്പിളിന്റെ ഈ സമീപനം മൂലം തങ്ങൾക്കുണ്ടാവുന്ന നഷ്ടത്തിന് പരിഹാരമായി കോടികൾ നൽകണമെന്നാണ് മസ്‌കിന്റെ കമ്പനികളുടെ പരാതിയിൽ ആവശ്യപ്പെടുന്നത്.

ഓപ്പണ്‍ എഐ

തന്റെ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഉത്സാഹം കാണിക്കാതെ ആപ്പിൾ രാഷ്ട്രീയം കളിക്കുകയാണോ എന്ന് എക്‌സിൽ ചോദ്യങ്ങൾ ഉയർത്തിയതിന് പിന്നാലെയാണ് നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്. അതേസമയം തങ്ങളുടെ ആപ്പ് സ്റ്റോർ മികച്ചതും ഏകപക്ഷീയമല്ലാതെയുമാണ് പ്രവർത്തിക്കുന്നതെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. എന്നാൽ എക്‌സിലെ മസ്‌കിന്റെ മാനേജ്‌മെന്റ് രീതികളുടെ പരിണിതഫലമാണ് ഇത്തരം പരാതികൾക്ക് പിന്നിലെന്നാണ് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ പ്രതികരിച്ചത്.
Content Highlights: Musk sues Open AI and Apple

dot image
To advertise here,contact us
dot image