
കൊല്ലം: കൊല്ലത്തെ വീട്ടമ്മയുടെ മരണം മകന്‍റെ മർദനത്തെ തുടർന്നെന്ന് പൊലീസ്. കരുനാഗപ്പളളി പാവുമ്പ തേജസിൽ രാജാമണിയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. പിന്നാലെ മകൻ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജാമണിയെ മകൻ ബിനു മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാജാമണിയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസമാണ് രാജാമണിയെ തൂങ്ങിമരിച്ച നിലയിൽ വീടിനകത്ത് കണ്ടെത്തിയത്. അമ്മ ആത്മഹത്യ ചെയ്‌തെന്നായിരുന്നു മകൻ നാട്ടുകാരോടും പൊലീസിനോടും ആദ്യം പറഞ്ഞത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
Content Highlights: son arrested in Karunagappalli Rajamani death