
ചാറ്റ്ജിപിടി ഗോ എന്ന പുത്തൻ സബ്‌സ്‌ക്രപ്ഷൻ പ്ലാൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ് ഓപ്പൺ എഐ. ചാറ്റ്ജിപിടിയുടെ ജനപ്രിയ ഫീച്ചറുകൾ വിലകുറവിൽ എല്ലാവരിലും എത്തിക്കാനുള്ള നീക്കത്തിലാണ് ഓപ്പൺഎഐ. പ്ലാൻ പ്രഖ്യാപിച്ച് ചാറ്റ്ജിപിടി മേധാവി നിക്ക് ടർലേ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 10x ഹയർ മെസേജ് ലിമിറ്റ്, 10x ഇമേജ് ജനറേഷൻ, 10x മോർ ഫയൽസ് അപ്പ്‌ലോഡ്, 2x ലോങർ മെമ്മറി എന്നിവയാണ് സൗജന്യമായി ലഭിക്കുന്ന ചാറ്റ്ജിപിടി സേവനത്തിൽ നിന്നും വ്യത്യസ്തമായ സബ്‌സ്‌ക്രിപ്ഷനിലൂടെ ലഭിക്കുന്നത്. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി പ്ലാനിൽ യുപിഐ പേയ്‌മെന്റ് സപ്പോർട്ടുമുണ്ട്. ചാറ്റ് ജിപിടി പ്ലാനിന് മാസം 399 രൂപയാണ്.
ചാറ്റ്ജിപിടി അക്കൗണ്ടിൽ കയറി എലിജിബ്ലിറ്റി പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് കഴിയും. പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്ത ശേഷം അപ്‌ഗ്രേഡ് പ്ലാൻ സെലക്ട് ചെയ്ത് ട്രൈ ഗോയിലേക്ക് പോകാം. ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ യുപിഐ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം. അല്ലെങ്കിൽ മാസം തോറും ബില്ലിങ് നടത്താം മാത്രമല്ല ഏത് സമയം വേണമെങ്കിലും കാൻസൽ ചെയ്യാനും ഓപ്ഷനുണ്ട്.
ഫ്രീ പ്ലാനിൽ ലഭ്യമായ എല്ലാം ചാറ്റ്ജിപിടി ഗോ പ്ലാനിലും ലഭ്യമാണ്.
ജിപിടി 5ലേക്കുള്ള ആക്‌സസ് വിപുലീകരിച്ചു. ഇമേജ് ജനറഷേനിൽ വിപുലീകൃത ആക്‌സസ് വഴി ജോലി സംബന്ധമായി ഉൾപ്പെടെ കൂടുതൽ ചിത്രങ്ങൾ സൃഷ്ടിക്കാം. ഫയൽ അപ്ലോഡുകളിൽ ആക്‌സസ് വിപുലീകരിച്ച വഴി കൂടുതൽ ഡോക്യുമെന്റുകൾ, സ്‌പ്രൈഡ്ഷീറ്റുകൾ തുടങ്ങിയവ വിശകലനം ചെയ്യാൻ കഴിയും. മറ്റൊരു പ്രത്യേകത ദൈർഘ്യമേറിയ മെമ്മറിയാണ്.
ബജറ്റ് ഫ്രണ്ട്‌ലി അപ്‌ഗ്രേഡ് ആണെങ്കിലും ഗോ പ്ലാനിൽ, ലെഗസി മോഡലായ ജിപിടി - 4oയിലേക്ക് ആക്‌സസ് നൽകിയിട്ടില്ല. തേഡ് പാർട്ടി ഇന്റഗ്രേഷന് കണക്ടറുകളില്ല, എപിഐ യുസിന് പ്രത്യേക ബില്ലുണ്ടാകും. ഈ ഫീച്ചറുകളെല്ലാം ചാറ്റ്ജിപിടി പ്ലസ്(മാസം 1999രൂപ), പ്രോ (മാസം 19,900 രൂപ) എന്നിവയിൽ ലഭിക്കും.
Content Highlights: Updates of ChatGPT Go plans