നല്ല നാടന്‍ ചക്ക പിടി കൂട്ട് തയ്യാറാക്കാം

കൊച്ചമ്മിണീസ് കറി പൗഡര്‍ ഉപയോഗിച്ച് നാടന്‍ ചക്ക പിടി കൂട്ട് തയ്യാറാക്കിയാലോ?

dot image

ചക്ക സീസണായാല്‍ നിരവധി വിഭവങ്ങള്‍ നമ്മള്‍ തയ്യാറാക്കാറുണ്ട്. എങ്കില്‍ കൊച്ചമ്മിണീസ് കറി പൗഡര്‍ ഉപയോഗിച്ച് നാടന്‍ ചക്ക പിടി കൂട്ട് തയ്യാറാക്കിയാലോ?

ചേരുവകള്‍ (മസാല തയ്യാറാക്കാന്‍)

പച്ച ചക്ക- 2 കപ്പ് (കുരു നീക്കി ചെറുതായി അരിഞ്ഞത്)
തേങ്ങ പൊങ്ങു- 1/2 കപ്പ് (ചെറുതായി അരിഞ്ഞത്)
സവാള -2 എണ്ണം (അരിഞ്ഞത്)
തക്കാളി-1 എണ്ണം (അരിഞ്ഞത്)
കാന്താരി മുളക്- 6 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി -1 ടീസ്പൂണ്‍
ചിക്കന്‍ മസാല - 1ടീസ്പൂണ്‍
തേങ്ങ ചിരകിയത് - 1/4 കപ്പ്
വറ്റല്‍ മുളക് -1 എണ്ണം
കുരുമുളക് -1 ടീസ്പൂണ്‍
മല്ലി - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
ബിരിയാണി മസാല - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്

വറവ് ഇടാന്‍

നെയ്യ് -1 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം (മുറിച്ചത് )
കറി വേപ്പില - ആവശ്യത്തിന്

പിടി തയ്യാറാക്കാന്‍
ചേരുവകള്‍

റാഗി പൊടി - 1/2 കപ്പ്
ചോള പൊടി - 1/2 കപ്പ്
തേങ്ങ പൊങ്ങു അരച്ചത് -1/4 കപ്പ്
ജീരകം ചതച്ചത് - 2 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
വെള്ളം -1/2 കപ്പ് (ചൂട് വെള്ളം )

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ 10-13 ചേരുവകള്‍ ചേര്‍ത്ത് നന്നായി വറുത്തെടുക്കുക (ചുടാറിയ ശേഷം ഇത്തിരി വെള്ളം ചേര്‍ത്ത് നന്നായി അരച്ച് മാറ്റി വെയ്ക്കുക). ഒരു പ്രഷര്‍ കുക്കര്‍ അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. ഒപ്പം കാന്താരി മുളകും ചേര്‍ക്കുക. ഇതിലേക്ക് പൊടികള്‍ ചേര്‍ത്ത് കൊടുക്കാം. മഞ്ഞള്‍ പൊടി, കാശ്മീരി മുളക് പൊടി, ചിക്കന്‍ മസാല എന്നിവ ചേര്‍ത്ത് നല്ല പോലെ വഴറ്റുക. എടുത്ത് വെച്ചിരിക്കുന്ന തക്കാളി ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റുക. പച്ച ചക്കയും, തേങ്ങ പൊങ്ങും, കറി വേപ്പിലയും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് നന്നായി മിക്‌സ് ചെയ്ത് കുക്കര്‍ അടച്ചു വെച്ച് 2 വിസ്സില്‍ വരുമ്പോള്‍ തീ ഓഫ് ചെയ്യുക.

പിടി തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്കു 1-5 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ല പോലെ തിളച്ച വെള്ളം ചേര്‍ത്ത് കുഴച് മാറ്റി വെയ്ക്കുക. ചുടാറിയ ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. ഇത് ഒരു സ്റ്റീമെറില്‍ വെച്ച് 5-8 മിനിറ്റ് വരെ വെച്ച് വേവിച്ചെടുക്കാം. ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോള്‍ കടുക് പൊട്ടിക്കുക. ഒപ്പം വറ്റല്‍ മുളകും, കറി വേപ്പിലയും ചേര്‍ത്ത് മുപ്പിക്കുക, തീ കുറച്ച് വെച്ച് കൊച്ചമ്മിണീസ് ബിരിയാണി മസാല ചേര്‍ത്ത് കൊടുക്കുക. ഒപ്പം വേവിച്ച് വെച്ച ചക്ക കൂട്ട് ചേര്‍ത്ത്, അരച്ച് വെച്ചിരിക്കുന്ന അരപ്പു കൂടി ചേര്‍ത്ത് തീ കുട്ടി വെച്ച് തിളപ്പിക്കുക. ഇതിലേക്ക് തയ്യാറാക്കിയ പിടി കൂടി ചേര്‍ത്ത് കൊടുക്കുക. എല്ലാം നല്ല പോലെ യോജിപ്പിച്ചു 5 മിനിറ്റ് തീ കുറച് മുടിവെയ്ക്കുക. ശേഷം തീ ഓഫ് ചെയ്യാം. സ്വദിഷ്ടമായ ചക്ക പിടി കൂട്ട് തയ്യാര്‍.

Content Highlights: kochammini foods cooking competition ruchiporu chakka pidi koottu

dot image
To advertise here,contact us
dot image