20,000 ലക്ഷം കിലോമീറ്റർ അകലേ, 50000ഡിഗ്രി സെൽഷ്യസ് ചൂടുള്ളിടം! സൗരയൂഥത്തിനുമപ്പുറം വോയേജർ

നാലു പതിറ്റാണ്ട് മുമ്പ് ഗ്രഹങ്ങളെ കുറിച്ചറിയാൻ നാസ വിക്ഷേപിച്ച പേടകങ്ങൾ സൗരയൂദത്തിനപ്പുറവും നക്ഷത്രങ്ങള്‍ക്ക് ഇടയിലൂടെയും സഞ്ചരിച്ച് പല വിവരങ്ങളും ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്

dot image

1977ലാണ് നാസയുടെ വോയേജർ1, വോയേജർ 2 സ്‌പേസ്‌ക്രാഫ്റ്റുകൾ വിക്ഷേപിച്ചത്. ഇരുപേടകങ്ങളും സൗരയൂദത്തിന്റെ അറ്റത്തിനും പുറത്തുള്ള ഉയർന്ന താപനനിലയുടെ ഒരു പ്രദേശം കണ്ടെത്തിയിരിക്കുകയാണ്. 'ഫയർവാൾ' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദേശം സൗരയൂദത്തിന്റെ അതിർത്തി മനസിലാക്കുന്നതിനും നക്ഷത്രങ്ങൾക്കിടയിലും സോളാർ സ്‌പെസിനുമിടയിലുള്ള കാന്തീക ബന്ധങ്ങളെ കുറിച്ചും അറിയാൻ സഹായിക്കുമെന്നാണ് വിവരം. നാലു പതിറ്റാണ്ട് മുമ്പ് ഗ്രഹങ്ങളെ കുറിച്ചറിയാൻ നാസ വിക്ഷേപിച്ച പേടകങ്ങൾ സൗരയൂദത്തിനപ്പുറവും നക്ഷത്രങ്ങള്‍ക്ക് ഇടയിലൂടെയും സഞ്ചരിച്ച് പല വിവരങ്ങളും ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. ഇന്റർനെറ്റോ മറ്റ് സംവിധാനങ്ങളോ നിലവിലില്ലാത്ത കാലത്ത് വിക്ഷേപിച്ച രണ്ട് പേടകങ്ങളും ഇപ്പോഴും ഭൂമിയിലേക്ക് പല വിവരങ്ങളും അയക്കുന്നുണ്ട്. ബഹിരാകാശത്തെ ഏറ്റവും ദൂരം കൂടിയ ഇടങ്ങളിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് വോയേജർ ഒന്നും രണ്ടും വിക്ഷേപിച്ചത്.

ഇത്രയും കാലത്തിനിടയ്ക്ക് മറ്റ് ഗ്രഹങ്ങളെകുറിച്ചും സൗരയൂദത്തിനപ്പുറത്തെ കാര്യങ്ങളെ കുറിച്ചുമെല്ലാം ഇവ വിവരങ്ങൾ അയച്ചു തന്നു.

സൗരയൂദം എവിടെയാണ് അവസാനിക്കുന്നത് എന്നതിനെ ചൊല്ലി നിരവധി തർക്കങ്ങൾ ഇപ്പോഴും ശാസ്ത്രജ്ഞർക്കിടയിൽ നിലനിൽക്കുന്നുണ്ട്. നെപ്ട്യൂണിനപ്പുറം സൗരയൂദം അവസാനിക്കുന്നുവെന്ന് ചിലർ പറയുമ്പോൾ, വാൽനക്ഷത്രങ്ങൾ വിഹരിക്കുന്ന ഒരു പ്രദേശത്തെ കുറിച്ചാണ് മറ്റു ചിലർ ചോദ്യമുയർത്തുന്നത്. ഇതിനെ ഓർട്ട് ക്ലൗഡ് എന്നാണ് വിളിക്കുന്നതും. സൗരയൂദത്തിന്റെ അറ്റത്തെ ഹീലിയോപോസ് എന്നാണ് നാസ വിളിക്കുന്നത്. ഇവിടെയാണ് സോളാർ വിൻഡ് അഥവാ സൗരവാതത്തിന്റെ ശക്തി ക്ഷയിക്കുന്നിടം. സൂര്യനിൽ നിന്നുള്ള ചാർജുള്ള കണികളുടെ ഒഴിക്കിനെയാണ് സൗരവാതം എന്ന് വിളിക്കുന്നത്. ഇതിന് ശേഷമാണ് ഇന്റർസ്റ്റെല്ലാർ സ്‌പേസ് എന്ന് വിളിക്കുന്നയിടം.

ഹീലിയോപോസിന് ശേഷം വോയേജർ എത്തിപ്പെട്ട അതിതീവ്ര താപമുള്ളയിടമാണ് ഫയർവാൾ, ഇവിടുത്തെ താപനില 30,000ത്തിനും 50,000 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. തീവ്രമായ ചൂടനുഭവപ്പെടുന്ന ഇടമാണെങ്കിലും ബഹിരാകാശപേടകങ്ങൾക്ക് പ്രശ്‌നങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇവിടം തീയാലല്ല നിർമിതമായിരിക്കുന്നത്. പകരം അത്യധികം ഊർജമുള്ള കണികകളാണ് ഇവിടെ നിന്നും പ്രചരിക്കുന്നത്. അളവിലധികം ഊർജമുണ്ടെങ്കിലും ഇവ തീനാളങ്ങളെ പോലെ കത്തുന്നവയല്ല.

ഇതിലൂടെ കടന്നുപോകുന്നതിനിടയിൽ പേടകങ്ങൾ ഇന്റർസ്റ്റെല്ലാർ സ്‌പേസിലെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഹീലിയോപോസിന് അപ്പുറമുള്ള കാന്തീക മേഖലകൾ സൗരയൂഥത്തിനുള്ളിലുള്ള കാന്തിക മേഖലകളുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ മനസിലാക്കിയിട്ടുണ്ട്. രണ്ടു പ്രദേശങ്ങളും പൂർണമായും വിഭജിക്കപ്പെട്ടിരിക്കുകയാണെന്ന വിശ്വാസമാണ് ഇതോടെ തകർന്നിരിക്കുന്നത്. സൂര്യന്റെ സ്വാധീനം ഇതുവരെ വിചാരിച്ചതിലും അപ്പുറത്തേക്ക് പോകുന്നുണ്ടോ, നമ്മുടെ ക്ഷീരപഥത്തെ കുറിച്ച് ഇനി അജ്ഞാതമായ കാര്യങ്ങളുണ്ടോ, സൗരയൂഥത്തിനുള്ളിലെയും പുറത്തെയും കാന്തിക മേഖലകളുമായി എന്താണ് ബന്ധം തുടങ്ങിയ ചോദ്യങ്ങളാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.

ഇനിയും കണ്ടെത്താത്ത പല കാര്യങ്ങളും യൂണിവേഴ്‌സ് ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നത് വ്യക്തമാക്കുന്ന കാര്യങ്ങളാണ് രണ്ട് ബില്യൺ കിലോമീറ്റുകൾക്കും അപ്പുറത്ത് നിന്നും വോയേജർ ബഹിരാകാശ പേടകങ്ങൾ നൽകുന്നത്.
Content Highlights: Firewall new space beyond solar system found out by voyager spacecraft

dot image
To advertise here,contact us
dot image