
ആപ്പിളിന്റെ ഐഫോൺ സീരീസുകൾക്ക് ആരാധകർ ഏറെയാണ്. പുതിയ സീരീസ് ഐഫോൺ പുറത്തറിങ്ങുന്ന ദിവസങ്ങളിലെല്ലാം ആപ്പിൾ സ്റ്റോറുകളിൽ നീണ്ട ക്യൂ തന്നെ കാണാം. നേരം പുലരുമ്പോൾ തന്നെ നിരവധി പേർ വരി നിൽക്കുന്നുണ്ടാകും. ഇപ്പോളിതാ ഐഫോൺ 17 സീരീസ് ഉടൻ പുറത്തിറങ്ങാനിരിക്കെ ആകാംഷയുടെ കൊടുമുടിയിൽ തന്നെയാണ് ഐഫോൺ പ്രേമികൾ.
സെപ്റ്റംബറിൽ ഐഫോൺ 17 പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഐഫോൺ 17,17 പ്രൊ, 17 പ്രൊ മാക്സ്, 17 എയർ എന്നീ മോഡലുകളാണ് പുറത്തിറങ്ങുക. ഒപ്പം ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് SE 3, ആപ്പിൾ വാച്ച് അൾട്രാ 3 എന്നിവയാണ് പുറത്തറിങ്ങുക.
ഐഫോൺ 17 സീരീസിന്റെ വില പ്രതീക്ഷിക്കുന്നത് ഇങ്ങനെയാണ്. ഐഫോൺ 17 പ്രൊ 1,45,990 രൂപയും, പ്രൊ മാക്സ് 1,64,990 രൂപയും വിലവരുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ ഐഫോൺ മോഡലുകളുടെ അതെ ഡിസ്‌പ്ളേ ആകും പുതിയ സീരീസിനും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രൊ മോഡലിന് 6.3 ഇഞ്ചിന്റെ ഡിസ്‌പ്ളേയും പ്രൊ മാക്സിന് 6.9 ഇഞ്ചിന്റെ ഡിസ്പ്ളേയുമാണ് ഉണ്ടാകുക.
എല്ലാ മോഡലുകൾക്കും പ്രൊ മോഷൻ ടെക്‌നോളജിയാണ് ഉണ്ടാകുക. കാമറയിലാകും പ്രധാന അപ്‌ഡേറ്റ് എന്നും സൂചനയുണ്ട്. 24എംപി ഫ്രണ്ട് കാമറ കൂടാതെ ഐഫോൺ പ്രൊ മാക്സിന് 48 എംപിയുടെ മൂന്ന് റെയർ കാമറകളും ഉണ്ടാകും. ഐഫോൺ എയറിന് 48എംപിയുടെ ഒരു സിംഗിൾ കാമറയാകും ഉണ്ടാകുക.
Content Highlights: Apple iphone 17 series to launch soon