'തൈക്കാട് മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ സൈക്കിളിൽ വന്ന ലാറ'; KCL വേദിയിൽ ഓർമ്മകൾ പങ്കുവെച്ച് നടൻ നന്ദു

ചുവന്ന ബിഎസ്എ സൈക്കിളിലാണ് ലാറയെ കൊണ്ടുവന്നതെന്നും നന്ദു പറഞ്ഞു.

dot image

വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിച്ചതിന്റെ ഓർമകൾ പങ്കുവച്ച് നടൻ നന്ദു. കരിയറിന്റെ തുടക്കകാലത്ത് തിരുവനന്തപുരത്ത് പ്രാദേശിക ക്രിക്കറ്റ് കളിക്കാൻ ലാറ വന്നിരുന്നുവെന്നും പിന്നീടാണ് അദ്ദേഹം ഇതിഹാസതാരമായി വളർന്നതെന്നും നടൻ നന്ദു കേരള ക്രിക്കറ്റ് ലീഗിനു മുന്നോടിയായുള്ള പരിപാടിയിൽ വെളിപ്പെടുത്തി.

അന്ന് മുന്‍ കെസിഎ ഭാരവാഹിയായിരുന്ന കെ ആര്‍ നായര്‍ അദ്ദേഹത്തിന്റെ ചുവന്ന ബിഎസ്എ സൈക്കിളിലാണ് ലാറയെ കൊണ്ടുവന്നതെന്നും നന്ദു പറഞ്ഞു.

1975ൽ ഞങ്ങളുടെ ക്ലബ്ബായ കാരവൻ രൂപം കൊണ്ടു. ഞങ്ങൾ 79ലാണ് ക്ലബ്ബിനൊപ്പം ചേരുന്നത്. ക്ലബ്ബിന് തുടക്കം കുറിച്ച കെ ആർ നായർ ഒരു ദിവസം വൈകിട്ട് അദ്ദേഹത്തിന്റെ സൈക്കിളിൽ ഒരു കറുത്ത പയ്യനെ ഇവിടെ കൊണ്ടുവന്നു ഞങ്ങൾക്കെല്ലാം പരിചയപ്പെടുത്തിയിരുന്നു.

14–15 വയസ്സുള്ള കൊച്ചുപയ്യൻ ട്രിനിഡാഡ്– ടുബാഗോയിൽനിന്ന് സ്കൂൾ ടീമിനു വേണ്ടി കളിക്കാനാണ് ഇവിടെ വന്നത്. അദ്ദേഹമായിരുന്നു ലാറ, നന്ദു കൂട്ടിച്ചേർത്തു.

കേരളത്തിലെത്തിയപ്പോഴുള്ള അനുഭവങ്ങൾ ലാറ തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ടെന്നും നന്ദു പറഞ്ഞു. ടെസ്റ്റിൽ 131 മത്സരങ്ങളും ഏകദിനത്തിൽ 299 മത്സരങ്ങളും വെസ്റ്റിൻഡീസിനായി കളിച്ചിട്ടുള്ള ലാറ, 22358 റൺസാണു രാജ്യാന്തര ക്രിക്കറ്റിൽ ആകെ നേടിയിട്ടുള്ളത്. 53 സെഞ്ചറികളും സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിലെ ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് ലാറയുടെ പേരിലാണ്.

Content Highlights: ; actor nandu about memory with brian lara

dot image
To advertise here,contact us
dot image