'ജീവിക്കാനിടമില്ല ആരെങ്കിലും അവനെയൊന്ന് ദത്തെടുക്കണേ'; ഉപേക്ഷിച്ച നിലയിൽ കൊച്ചു കുട്ടി, ഒപ്പമൊരു കുറിപ്പും

'എനിക്ക് ജീവിക്കാൻ ഒരിടമില്ല, അതിനാൽ കുഞ്ഞിനെ ഉപേക്ഷിക്കുന്നു. ആരെങ്കിലും അവനെ ദത്തെടുക്കണം' എന്നാണ് കുറിപ്പിലുള്ളത്

dot image

കേരളത്തിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ചികിത്സിക്കാൻ പണമില്ലാത്തതിനാൽ നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നതും, ആ കുഞ്ഞിനെ കേരള സർക്കാർ ഏറ്റെടുത്ത് നിധിയെന്ന് പേരിട്ട് ശിശുക്ഷേമ വകുപ്പിന്റെ കീഴിൽ സംരക്ഷിച്ചതുമെല്ലാം മലയാളികൾ മറക്കില്ല. ഇപ്പോഴിതാ ഛത്തിസ്ഗഡില്‍ ഒരു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാർത്ത പുറത്ത് വന്നിരിക്കുകയാണ്.

ഇത് നവജാത ശിശുവല്ല, ഏകദേശം രണ്ടോ മൂന്നോ വയസ് പ്രായമുള്ള കൊച്ച് ആൺകുട്ടിയെയാണ് ഉപേക്ഷിച്ചിരിക്കുന്നത്. ഛത്തിസ്ഗഡില്‍ തലസ്ഥാനമായ റായ്പൂരിലെ ബിർഗാവ് പ്രദേശത്താണ് സംഭവം. വ്യാസ് താലാബിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ചവർ മനസ് നോവുന്ന ഒരു കുറിപ്പും അവനൊപ്പം ഉപേക്ഷിച്ചിരുന്നു.

'എനിക്ക് ജീവിക്കാൻ ഒരിടമില്ല, അതിനാൽ കുഞ്ഞിനെ ഉപേക്ഷിക്കുന്നു. ആരെങ്കിലും അവനെ ദത്തെടുക്കണം' എന്നാണ് കുറിപ്പിലുള്ളത്. വ്യാസ് താലാബിന് സമീപം പാർക്ക് ചെയ്ത കാറിനുള്ളിലായിരുന്നു കുട്ടി. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ സ്ത്രീകളാണ് പൊലീസിൽ വിവരമറിയിച്ചത്. ഇവർ കുട്ടിയെ പൊലീസിന് കൈമാറി. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരമറിയിച്ചു. സംഭവത്തിൽ ഖാംതാരെ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Child abandoned in Chhattisgarh's Raipur with a note

dot image
To advertise here,contact us
dot image