ആപ്പിളിലെ വിവിധ വകുപ്പുകളിൽ ശമ്പളമെത്ര? ജോലി കിട്ടിയാൽ ലോട്ടറിയോ?

ആപ്പിളിൽ നിന്ന് നാല് എൻജിനീയർമാർ രാജിവെച്ച് മെറ്റയിലേക്ക് പോയതോടെയാണ് ശമ്പളത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്

dot image

ടെക്‌നോളജി അനുദിനം വികസിച്ചുകൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കമ്പനികൾക്ക് നിത്യജീവിതത്തിൽ എ ഐ ഒഴിവാക്കാൻ കഴിയാതെ വന്നിരിക്കുന്നു. ഇവയ്ക്കൊപ്പം എ ആർ വി ആർ, ഡാറ്റ സയൻസ് എന്നീ മേഖലകളിലും നിരവധി കമ്പനികൾ പ്രതിഭാധനരായ ഉദ്യോഗാർത്ഥികളെ നിയമിക്കുകയാണ്. ആപ്പിളും തങ്ങളുടെ എഐ, എ ആർ വി ആർ തുടങ്ങിയ നിരവധി വകുപ്പുകളിൽ നിയമനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ ആപ്പിളിലെ ശമ്പള സ്കെയിൽ പുറത്തുവന്നിരിക്കുകയാണ്.

'ബിസിനസ് ഇൻസൈഡർ' ആണ് ആപ്പിളിലെ വിവിധ വകുപ്പുകളിലെ ശമ്പള വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. അടിസ്ഥാന ശമ്പളം മാത്രമാണ് പുറത്തുവിട്ടിട്ടുളളത്. വിവരങ്ങൾ ഇങ്ങനെ...

സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് എഞ്ചിനീയർ - $132,267 – $378,700

ഡാറ്റാ സയന്റിസ്റ്റ് - $105,550 – $322,400

മെഷീൻ ലേർണിംഗ് എഞ്ചിനീയർ - $143,100 – $312,200

മെഷീൻ ലേർണിംഗ് റിസേർച്ചർ - $114,100 – $312,200

സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് മാനേജർ - $166,691 – $378,700

ഹ്യൂമൻ ഇന്‍റർഫേസ് ഡിസൈനർ - $135,400 – $468,500

ഹാർഡ്‌വെയർ സിസ്റ്റംസ് എഞ്ചിനീയർ - $125,495 – $378,700

എആർ, വിആർ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് - $129,805 – $312,200

എന്നിങ്ങനെയാണ് ശമ്പള വിവരങ്ങൾ. അടിസ്ഥാന ശമ്പളം മാത്രമടങ്ങിയതാണ് ഈ തുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. തൊഴിലാളികൾക്ക് കമ്പനി നൽകുന്ന ബോണസ്, സ്റ്റോക്ക് ഗ്രാന്റുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടിട്ടില്ല. അവയും കൂടി ഉൾപ്പെട്ടാൽ ഇനിയും തുക ഉയരും.

ആപ്പിളിൽ നിന്ന് നാല് എൻജിനീയർമാർ രാജിവെച്ച് മെറ്റയിലേക്ക് പോയതോടെയാണ് ശമ്പളത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത് എന്നതാണ് ശ്രദ്ധേയം. കൂടുതല്‍ പേര്‍ കമ്പനി വിടുമെന്ന അവസ്ഥ മുൻകൂട്ടിക്കണ്ട ആപ്പിൾ ശമ്പളം വർധിപ്പിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്. ജനറേറ്റീവ് എഐ മേഖലയിൽ കൂടുതൽ വിപുലീകരണത്തിന് ഒരുങ്ങുകയാണ് ആപ്പിൾ.

Content Highlights: salary details for various posts on apple

dot image
To advertise here,contact us
dot image