ഗെയിമിങ് സ്മാര്‍ട്ട്ഫോണുമായി വീണ്ടും ഇന്‍ഫിനിക്സ്; നിരവധി എഐ ഫീച്ചറുകളും

ഗെയിമര്‍ കേന്ദ്രീകൃത രൂപകല്‍പ്പനയിലും ഹാര്‍ഡ്വെയറിലുമാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്

dot image

അടുത്ത തലമുറ ഗെയിമിങ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി ഇന്‍ഫിനിക്‌സ്. 'GT 30 5G+' എന്ന പേരിലാണ് പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് എട്ടിന് ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ ലോഞ്ച് ചെയ്യും. 20000 രൂപയില്‍ താഴെയാണ് ഫോണിന് വില പ്രതീക്ഷിക്കുന്നത്.

ഈ ഫോണ്‍ ഗെയിമര്‍ കേന്ദ്രീകൃത രൂപകല്‍പ്പനയിലും ഹാര്‍ഡ്വെയറിലുമാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ജിടി ഷോള്‍ഡര്‍ ട്രിഗറുകളാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഗെയിം കണ്‍ട്രോളിന് അനുസൃതമായാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സൈബര്‍ മെക്ക 2.0 എല്‍ഇഡി ഡിസൈനിലാണ് പുതിയ ഫോണ്‍ ഒരുക്കിയിരിക്കുന്നത്. വെളുത്ത എല്‍ഇഡി ലൈറ്റുകളുള്ള വ്യത്യസ്തമായ ബാക്ക് പാനല്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

144Hz റിഫ്രഷ് റേറ്റും ഗൊറില്ല ഗ്ലാസ് 7i പരിരക്ഷയും ഉള്ള 1.5K AMOLED ഡിസ്പ്ലേയാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. നിരവധി എഐ ഫീച്ചറുകളും ഫോണിനുണ്ട്. 16GB വരെ LPDDR5X റാമും 256GB സ്റ്റോറേജുമാണ് ഫോണിലുള്ളത്. മീഡിയാടെക് ഡൈമെന്‍സിറ്റി 7300 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്.

Content Highlights: infinix gt 30 5g india launch set for august 8

dot image
To advertise here,contact us
dot image