
നിങ്ങളുടെ എന്ത് ആവശ്യങ്ങൾക്കും, പ്രശ്‌നങ്ങൾക്കുമെല്ലാം പരിഹാരം കാണുവാൻ ചാറ്റ് ജിപിടി ഉൾപ്പടെയുള്ള എ ഐ പ്ലാറ്റ്‌ഫോമുകൾക്ക് സാധിക്കാറുണ്ട്. നിങ്ങളുടെ ജോലിഭാരം കുറക്കുന്നത് മുതൽ നിങ്ങൾക്ക് പ്രേമത്തിൽ നിന്നും ബ്രേക്കപ്പാകാനുള്ള ഐഡിയ വരെ ചാറ്റ് ജിപിടി തരുമായിരുന്നു.
നിങ്ങളുടെ പ്രണയബന്ധങ്ങളിലെ പ്രശ്‌നങ്ങൾ ജിപിടിയോട് പറഞ്ഞാൽ അതിൽ നിന്നും ബ്രേക്കപ്പാകാനാണ് എഐ പറയുക. എന്നാൽ ഇതൊരു പ്രശ്‌നമായി കണ്ടെത്തിയ ചാറ്റ് ജി പി ടിയുടെ ഉടമ ഇതിനൊരു പരിഹാരവുമായാണ് പുതിയ അപ്‌ഡേഷനിലെത്തുന്നത്. അതായാത് ഇനി മുതൽ ചാറ്റ് ജിപിടി ഇത്തരം ചോദ്യങ്ങൾക്ക് ഉടനടി പരിഹാരം നൽകില്ല. പകരം നിങ്ങളുടെ പ്രശ്‌നങ്ങളിലൂടെ ചിന്തിപ്പിക്കാൻ അനുവദിക്കും അതിലെ നല്ല വശങ്ങളും ചീത്ത വശങ്ങളും കാണിച്ച് തരും.
ഇതിലൂടെ നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളിലൂടെ ചിന്തിപ്പിക്കുകയും കൂടുതൽ ആഴത്തിൽ അതിനെ മനസിലാക്കിപ്പിക്കാനും സഹായിക്കും. വ്യക്തിപരമായ ചോദ്യങ്ങൾക്കാണ് ചാറ്റ് ജിപിടിയുടെ ഇത്തരം മറുപടികളുണ്ടാകുക. പരമാവധി നാച്ചുറലും സഹായകരവുമാക്കാൻ ശ്രമിക്കുമെന്നും ചാറ്റ് ജിപിടി അറിയിച്ചു.
മെന്റൽ ഹെൽത്ത്, യൂത്ത് ഡെവലപ്പ്‌മെന്റ്, ഹ്യൂമൻ-കംപ്യൂട്ടർ ഇന്ററാക്ഷൻ എന്നീ ഫീൽഡുകളിലെ വിധഗ്ധരെ ഉൾപ്പെടുത്തികൊണ്ട് ഒരു ചർച്ചയിൽ ഏർപ്പെടുമെന്ന് മുൻ ചാറ്റ് ജിപിടി അറിയിച്ചു.
Content Highlights- ChatGPT To No Longer Tell Users To Break Up With Partners After Update