

പ്രേക്ഷകർ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് സൂര്യയുടേത്. മോശം സിനിമകളിലൂടെയും ബോക്സ് ഓഫീസ് പരാജയങ്ങളിലൂടെയും കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമല്ല സൂര്യക്ക്. നടന്റേതായി അവസാനമിറങ്ങിയ റെട്രോയും കങ്കുവയും ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. വെങ്കി അറ്റ്ലൂരി ഒരുക്കുന്ന അടുത്ത സിനിമയിലാണ് എല്ലാ സൂര്യ ആരാധകരുടെയും പ്രതീക്ഷ. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംങ് പൂർത്തിയായി എന്നാണ് പുറത്തുവരുന്ന വിവരം.
സൂര്യയുടെ മറ്റൊരു ചിത്രമായ കറുപ്പിന് മുൻപ് സൂര്യ 46 പൂർത്തിയായിട്ടുണ്ട്. കറുപ്പിനേക്കാൾ ഈ വെങ്കി അറ്റ്ലൂരി സിനിമയിലാണ് തങ്ങളുടെ പ്രതീക്ഷ മുഴുവൻ എന്നാണ് സൂര്യ ആരാധകർ എക്സിലൂടെ കുറിക്കുന്നത്. സൂര്യ 46 ന് മുൻപ് ചിത്രീകരണം ആരംഭിച്ച ആർ ജെ ബാലാജി ഒരുക്കുന്ന കറുപ്പിന്റെ ചിത്രീകരണം ഇതുവരെ പൂർത്തിയായിട്ടില്ല. ചിത്രം കഴിഞ്ഞ ദീപാവലി റിലീസായി പുറത്തിറങ്ങുമെന്ന് അറിയിച്ചെങ്കിലും തുടർന്ന് റിലീസ് മാറ്റിവെച്ചു. നിരവധി തവണ റിലീസ് മാറ്റിവെച്ചതിനെത്തുടർന്ന് ആരാധകർക്ക് കറുപ്പിന് മേലുള്ള പ്രതീക്ഷ അസ്തമിച്ചു എന്നും ചിലർ എക്സിൽ കുറിക്കുന്നുണ്ട്.
#Suriya46 wrapped before #Karuppu❗
— Mohammed Ihsan (@ihsan21792) December 14, 2025
That alone makes this project feel more promising than Karuppu, given how smoothly and on time the shoot was completed.pic.twitter.com/MHGxwi3Kd8
'ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് സൂര്യ 46 . ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 85 കോടിക്കാണ് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയത്. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മമിത ബൈജു ആണ് സിനിമയിൽ സൂര്യയുടെ നായികയായി എത്തുന്നത്. രാധിക ശരത്കുമാർ, രവീണ ടണ്ഠൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Content Highlights: Suriya 46 wrapped film another suriya film Karuppu