പുതുതലമുറയെ കളത്തിലിറക്കാൻ ബിജെപി; നിതിൻ നബീൻ പുതിയ ദേശിയ വർക്കിങ് പ്രസിഡന്‍റ്

പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ് നിതിന്‍ നബീനെ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്

പുതുതലമുറയെ കളത്തിലിറക്കാൻ ബിജെപി; നിതിൻ നബീൻ പുതിയ ദേശിയ വർക്കിങ് പ്രസിഡന്‍റ്
dot image

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. ബിജെപി അധ്യക്ഷനായ ജെ പി നദ്ദയ്ക്ക് പകരമായാണ് നബീനെ പദവിയിലേക്ക് തെരഞ്ഞെടുത്തത്. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ് നിതിന്‍ നബീനെ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്.

പട്‌നയിലെ ബാങ്കിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമാണ് നിതിന്‍ നബീന്‍. അന്തരിച്ച ബിജെപി നേതാവ് നബീന്‍ കിഷോര്‍ സിന്‍ഹയുടെ മകന്‍ കൂടിയാണ് നിതിന്‍. പുതുതലമുറയെ തലപ്പത്തേക്ക് കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ ശ്രമമാണ് ഇതിലൂടെ തുടങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവ നേതാവിനെ പാര്‍ട്ടിയുടെ സുപ്രധാന ചുമതലയേല്‍പ്പിച്ചത് അപ്രതീക്ഷിത നീക്കമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

എബിവിപിയില്‍ നിന്ന് തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചയാളാണ് നിതിന്‍. അച്ഛന്റെ മരണശേഷം 2000ല്‍ ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കാലെടുത്തുവച്ചു. 2010 മുതല്‍ 2025 വരെ വിജയക്കൊടി പാറിച്ചുകൊണ്ട് തന്നെയായിരുന്നു നിതിന്റെ യാത്ര. ഇക്കാലത്ത് നഗരവികസനം, അടിസ്ഥാന സൗകര്യവികസനം എന്നീ വകുപ്പുകളും നിതിന്‍ കൈകാര്യം ചെയ്തു.

നിതിന്‍ വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അഭിനന്ദനവുമായി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ നിതിന്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വിനയവും ലാളിത്യവുമുള്ള ആളാണ് അദ്ദേഹമെന്നും മോദി ചൂണ്ടിക്കാണിച്ചു. തന്റെ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.

Content Highlight; Nitin Nabien Appointed as BJP’s New Working President

dot image
To advertise here,contact us
dot image