പ്രൊമോഷണല്‍ മെയിലുകള്‍ കൊണ്ട് ജിമെയില്‍ തുറക്കാന്‍ കഴിയുന്നില്ലേ? പരിഹാരമുണ്ട്

പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിള്‍

dot image

പ്രമോഷണല്‍ മെയിലുകള്‍ കൊണ്ട് ജിമെയില്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയാണോ? എന്നാല്‍ അതിന് പരിഹാരമായി പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.

ജിമെയില്‍ ആപ്പിലും വെബ് പേജിലും ഇടത് ഭാഗത്തെ നാവിഗേഷന്‍ സെക്ഷനില്‍ താഴെയായി ഈ പുതിയ ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍, നമുക്ക് ന്യൂസ്ലെറ്ററുകളും പ്രൊമോഷണല്‍ മെയിലുകളും മറ്റും അയക്കുന്നവരുടെ പട്ടിക കാണാം. ഓരോന്നിന്റെയും വലതുഭാഗത്തായി കാണുന്ന 'അണ്‍സബ്സ്‌ക്രൈബ്' ബട്ടണില്‍ ക്ലിക്ക് ചെയ്ത് അനാവശ്യ മെയിലുകള്‍ ഒഴിവാക്കാം.

ഇന്ന് മുതല്‍ ജിമെയിലിന്റെ വെബ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ജിമെയിലിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ ജൂലൈ 14 മുതലും ഐഒഎസില്‍ ജൂലായ് 21 മുതലും ഈ ഫീച്ചര്‍ ലഭ്യമാകും. എല്ലാ പേഴ്സണല്‍ അക്കൗണ്ടുകളിലും വര്‍ക്സ്‌പേസ് അക്കൗണ്ടുകളിലും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

Content Highlights: gmail introduces easy one click unsubscribe to manage email subscriptions

dot image
To advertise here,contact us
dot image