തിയേറ്ററിൽ പ്രേക്ഷകശ്രദ്ധ നേടി, ഒടിടിയിലും തരംഗമാകുമോ?; ഈ വാരം സ്ട്രീമിങ്ങിനെത്തുന്ന സിനിമകൾ ഇവ

വമ്പൻ വിജയചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകളാണ് ഈ വാരം ഒടിടിയിലേക്ക് എത്തുന്നത്

തിയേറ്ററിൽ പ്രേക്ഷകശ്രദ്ധ നേടി, ഒടിടിയിലും തരംഗമാകുമോ?; ഈ വാരം സ്ട്രീമിങ്ങിനെത്തുന്ന സിനിമകൾ ഇവ
dot image

തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഈ വാരം ഒടിടിയിൽ എത്തുന്ന സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. വമ്പൻ വിജയചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകളാണ് ഈ വാരം ഒടിടിയിലേക്ക് എത്തുന്നത്.

Also Read:

ഇന്ദ്രജിത്ത് പൊലീസ് വേഷത്തിൽ എത്തിയ ക്രൈം ത്രില്ലർ ചിത്രമാണ് 'ധീരം'. ജിതിൻ ടി സുരേഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രജിത്തിനു പുറമേ അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ഈ വാരം ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. എന്നാൽ സ്ട്രീമിങ് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയിലെത്തുക.

dheeram

അനശ്വര രാജൻ, അബിഷൻ ജീവിന്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് വിത്ത് ലവ്. ഫെബ്രുവരി ആറിന് തിയേറ്ററിൽ എത്തിയ സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. മികച്ച കളക്ഷനും സിനിമ സ്വന്തമാക്കിയിരുന്നു. മാർച്ച് 6 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടിയിലും സ്ട്രീമിങ് ആരംഭിക്കും. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. വിജയ് സേതുപതി, അരവിന്ദ് സ്വാമി, അദിതി റാവു ഹൈദരി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ​'ഗാന്ധി ടോക്സ്'. കിഷോർ പാണ്ഡുരംഗ് ബെലേക്കർ സംവിധാനം ചെയ്ത ചിത്രം ഒരു നിശബ്ദ സിനിമയായിട്ടാണ് പുറത്തിറങ്ങിയത്. മാർച്ച് ആറിന് സീ 5 തമിഴിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.

with love

പാർക്ക് മിൻ-യങ്ങും വി ഹാ ജൂണും ഒന്നിക്കുന്ന സൈക്കോളജിക്കൽ റൊമാൻസ് കൊറിയൻ ത്രില്ലർ സീരിസ് 'സൈറൺസ് കിസ്'. ഇൻഷുറൻസ് തട്ടിപ്പ് അന്വേഷിക്കുന്ന ഒരു ഇൻവെസ്റ്റിഗേറ്ററെയും, തന്റെ ചുറ്റുമുള്ള പുരുഷന്മാരുടെ ദുരൂഹ മരണങ്ങളാൽ സംശയിക്കപ്പെടുന്ന ഒരു ആർട്ട് ഓക്ഷനറെയും കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. മാർച്ച് 2 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും. സുരേഷ് ത്രിവേണി സംവിധാനം ചെയ്തു അനിൽ കപൂർ നായകനായി എത്തുന്ന സിനിമയാണ് സുബേദാർ. ചിത്രം ഇന്ന് മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

Also Read:

രാധിക മദൻ, ഖുശ്ബു സുന്ദർ, സൗരഭ് ശുക്ല, ആദിത്യ റാവൽ, മോനാ സിംഗ്, ഫൈസൽ മാലിക് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. അബുണ്ടാന്റിയ എന്റർടൈൻമെന്റ്, ഓപ്പണിംഗ് ഇമേജ് ഫിലിംസ്, അനിൽ കപൂർ ഫിലിം & കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് എന്നിവർ ചേർന്നാണ് ഈ ആക്ഷൻ ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlights:  With love, dheeram, subedhar-list of films releasing on OTT this week

dot image
To advertise here,contact us
dot image