
സാങ്കേതിക വിദ്യ കടന്നുവരാത്ത മേഖലകളില്ല. സാങ്കേതിക വിദ്യകള്‍ ജീവിതത്തില്‍ നമുക്ക് സഹായകമാകും എന്ന് വിചാരിച്ചിരുന്ന സാഹചര്യത്തില്‍ നിന്ന് മാറി അവയെ മനുഷ്യന്‍ ഭയപ്പെടുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മറ്റൊന്നും അല്ല എഐ യുടെ കടന്നുവരവോടെയാണ് ആശങ്കകള്‍ വര്‍ധിച്ചത്. ജോലിക്കാര്യത്തില്‍ മനുഷ്യരെ സഹായിക്കുമെന്ന് പ്രതീക്ഷിച്ച എഐ ഇന്ന് സുരക്ഷിതമെന്ന് കരുതിയ പല ജോലികളും കൈയ്യടക്കുമെന്ന അവസ്ഥയായി. 2030 ആകുന്നതോടെ എല്ലാ ജോലികളും ഐഐ യുടെ പിടിയിലാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ത്തന്നെ പല കമ്പനികളും തൊഴിലവസരങ്ങള്‍ വെട്ടുച്ചുരുക്കുക പോലും ചെയ്തുകഴിഞ്ഞു.
എന്നാല്‍ എഐ യ്ക്ക് കടന്നുവരാന്‍ കഴിയാത്ത ഒരു ജോലിയെക്കുറിച്ച് പറയുകയാണ് പ്രശസ്ത ബ്രട്ടീഷ്- കനേഡിയന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ജെഫ്രി ഹിന്റണ്‍. എഐയുടെ ഗോഡ്ഫാദര്‍ എന്നുകൂടി അറിയപ്പെടുന്ന ആളാണ് ഇദ്ദേഹം. പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
എഐ ഒടുവില്‍ എല്ലാത്തിലും മനുഷ്യരെ മറികടക്കുമെന്ന് ഹിന്റണ്‍ മുന്നറിയിപ്പ് നല്‍കി, ഇത് വന്‍തോതിലുള്ള തൊഴില്‍ നഷ്ടത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ എഐ മനുഷ്യരാശിക്ക് ഒരു അസ്തിത്വ ഭീഷണിയായി മാറിയേക്കാമെന്ന തന്റെ മുന്‍ ആശങ്കകളും അദ്ദേഹം ആവര്‍ത്തിച്ചു. എന്നിരുന്നാലും, ചില തൊഴിലുകളില്‍ സുരക്ഷിതമായി തുടരാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്ലംബിഗ് ജോലിയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.എഐ ക്കോ അത് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ക്കോ സ്വായത്തമാക്കാന്‍ കഴിയാത്ത, മനുഷ്യ വൈദഗ്ധ്യവും നിപുണതയും വേണ്ട ജോലിയായതിനാലാണ് പ്ലംബിംഗില്‍ കൈവയ്ക്കാന്‍ എഐ ക്ക് കഴിയാത്തതെന്നാണ് ജെഫ്രി ഹിന്റണ്‍ പറയുന്നത്. ഡാറ്റാ പ്രോസസിംഗിനെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന ജോലികളായ അക്കൗണ്ടിംഗ്,നിയമം തുടങ്ങിയ ജോലികളൊക്കെ ഈസിയായി എഐക്ക് ചെയ്യാനാവും.
എന്നാല്‍ പ്ലംബിംഗിന്റെ കാര്യത്തില്‍ അങ്ങനെയല്ല. കഠിനമായ ശാരീരിക ജോലിക്കൊപ്പം പെട്ടെന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള കഴിവും വേണം. അതിനാല്‍ ഉടനെയൊന്നും എഐയ്ക്ക് ഇതിലേക്ക് കൈകടത്താന്‍ സാധിക്കില്ല.AI ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒരാള്‍ 10 പേരുടെ ജോലി ചെയ്യുന്നതോടെ, പല വ്യവസായങ്ങളും ഉടന്‍ തന്നെ വ്യാപകമായ പിരിച്ചുവിടലുകളും ഗണ്യമായ തൊഴില്‍ സ്ഥാനചലനവും നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.കൈകൊണ്ട് ജോലി ചെയ്യുന്ന ബ്ലൂ കോളര്‍ ജോലികള്‍ താരതമ്യേന സുരക്ഷിതമായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights :Geoffrey Hinton, the godfather of AI, says that this is one job that artificial intelligence can never do