

കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പെൻഷൻ വിതരണം മുടങ്ങിയതിന് പിന്നാലെ ആശങ്കയിലായി പ്രവാസി മലയാളികൾ. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ പെൻഷൻ തുകയാണ് മുടങ്ങിയിരിക്കുന്നത്. സർക്കാർ സഹായം ലഭിക്കാത്തതിനെ തുടർന്നാണ് പെൻഷൻ വിതരണം മുടങ്ങിയിരിക്കുന്നതെന്നാണ് പ്രവാസി ക്ഷേമബോർഡ് അറിയിച്ചിട്ടുള്ളത്.
ബോർഡ് അംഗങ്ങളായ 9.5 ലക്ഷം പേരിൽ 97,908 പേരും പെൻഷൻ കാരാണ്. രോഗികളടക്കമുള്ള പ്രവാസികളിൽ പലരും ഈ പെൻഷൻ തുക കാത്തുകഴിയുന്നവരാണ്. ഓണത്തിനോടനുബന്ധിച്ച് പ്രവാസി പെൻഷൻ വിതരണത്തിന് സർക്കാർ 32 കോടി അനുവദിച്ചിരുന്നു. ഈ ഫണ്ടിൽ നിന്നാണ് ജൂലായ് മാസത്തെ പെൻഷൻ നൽകിയിരുന്നത്. മുൻപ് എല്ലാമാസവും അഞ്ചാം തീയതി നൽകിയിരുന്ന പെൻഷൻ ഒരു വർഷത്തോളമായി താളം തെറ്റിയ അവസ്ഥയിലാണുള്ളത്.
Content Highlights: Delays in Kerala Pravasi Welfare Board pension distribution have raised concerns among expatriate Malayalis, with the state government examining measures to improve payment processing.