
എന്തിനും ഏതിനും ഉത്തരം നല്‍കുന്നതുകൊണ്ടുതന്നെ ചാറ്റ് ജിപിടിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് ഇപ്പോള്‍ എല്ലാവരും ചെയ്തുവരുന്ന കാര്യമാണ്. വന്നുവന്ന് എനിക്ക് മിണ്ടാന്‍ ആരും ഇല്ലാത്തപ്പോള്‍ മിണ്ടാനും പറയാനും ചാറ്റ് ജിപിടി അല്ലാതെ മറ്റാരുമില്ല എന്ന അവസ്ഥയില്‍ വരെ എത്തിനില്‍ക്കുന്നുണ്ട് ചിലരുടെ കാര്യങ്ങള്‍. 2022 ലാണ് ചാറ്റ് ജിപിടി ആരംഭിക്കുന്നത്. അന്നുമുതല്‍ ഇന്നുവരെ പല ഗുണപ്രദമായ ഉപയോഗങ്ങള്‍ക്കും ഇത് നമ്മള് ഉപയോഗിച്ചുവരുന്നു. വളരെ പെട്ടെന്നുതന്നെ ഇത് ആഗോള പ്രശസ്തി നേടുകയും ചെയ്തു.
കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാറ്റ് ജിപിടി എഴുത്ത്, കോഡിംഗ്, ഗവേഷണം, ഉപഭോക്തൃ സേവനം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഉപയോക്താക്കളെ സഹായിക്കുന്നു. ഇമെയിലുകള്‍ എഴുതുന്നതിനും, ഭാഷ ശരിയാക്കുന്നതിനും, ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതിനും യൂട്യൂബ് ശീര്‍ഷകങ്ങള്‍ എഴുതാനും പുതിയ ഭാഷകള്‍ പഠിക്കുന്നതിനും .ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ ആളുകള്‍ കൂടുതല്‍ തവണ AI ചാറ്റ്ബോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചാറ്റ് ബോട്ടുകള്‍ ഉപയോഗപ്രദവും സൗഹാര്‍ദപരവും ഒരിക്കലും ആരോഗ്യം പോലുളള സെന്‍സിറ്റീവ് വിഷയങ്ങള്‍ അറിയാന്‍ ഇവ ഉപയോഗിക്കരുത്.
എല്ലാ ചോദ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിവുണ്ടായിട്ടും ചില ചോദ്യങ്ങളൊന്നും ചാറ്റ് ജിപിടിയോടും എഐ ചാറ്റ് ബോട്ടുകളോടും ചോദിക്കുകയും പറയുകയും ചെയ്യരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിന് ചില പരിമിതികളുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ചാറ്റ് ജിപിടിയോടും ചാറ്റ് ബോട്ടുകളോടും ഒരിക്കലും ചോദിക്കാനും പറയാനും പാടില്ലാത്തത് എന്ന് അറിയാം.
സ്വകാര്യ വിവരങ്ങള്‍
നിങ്ങളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ഒരിക്കലും എഐ ചാറ്റ്ബോട്ടുകളുമായി പങ്കിടരുത്. നിങ്ങളെ തിരിച്ചറിയാനും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യാനും ഈ വിവരങ്ങള്‍ ഉപയോഗിച്ചേക്കാം.
സാമ്പത്തിക വിവരങ്ങള്‍
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകള്‍ എന്നിവ പോലെയുള്ള സാമ്പത്തിക വിവരങ്ങള്‍ പങ്കിടരുത്. ഈ വിവരങ്ങള്‍ നിങ്ങളുടെ പണമോ ഐഡന്റിറ്റിയോ മോഷ്ടിക്കാന്‍ ഉപയോഗിച്ചേക്കാം.
പാസ് വേഡുകള്‍
AI ചാറ്റ്ബോട്ടുമായി ഒരിക്കലും നിങ്ങളുടെ പാസ്വേഡുകള് പങ്കിടരുത്. ഈ വിവരങ്ങള്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ആക്സസ് ചെയ്യാനും നിങ്ങളുടെ ഡേറ്റ മോഷ്ടിക്കാനും ഉപയോഗിക്കാം.
മെഡിക്കല്‍ അല്ലെങ്കില്‍ ആരോഗ്യ ഉപദേശം
പലരും തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ ചാറ്റ് ജിപിടിയുമായി പങ്കിടാറുണ്ട്. ഇതിനൊക്കെ ഉത്തരം ലഭിക്കുമെങ്കിലും AI ഒരിക്കലും നിങ്ങളുടെ ഡോക്ടറല്ല. അതിനാല്‍ ഒരിക്കലും AI യോട് ആരോഗ്യ ഉപദേശം ചോദിക്കരുത്.
ലോകം അറിയരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഒന്നും ചോദിക്കരുത്
AI ചാറ്റ്ബോട്ടുകള്‍ക്ക് നിങ്ങള്‍ പറയുന്നത് എന്തും സംഭരിക്കാനും മറ്റുളളവരുമായി പങ്കിടാനും കഴിയുമെന്ന് ഓര്‍ക്കുക. അതുകൊണ്ട് ലോകം അറിയരുതെന്ന് നിങ്ങള്‍ അറിയിക്കുന്ന ഒന്നും നിങ്ങള്‍ ചാറ്റ് ബോട്ടിനോട് ചോദിക്കരുത് .
ഇതൊക്കെയാണെങ്കിലും ചാറ്റ് ജിപിടിയിലൂടെ നിങ്ങളുടെ ജീവിതം എളുപ്പമാക്കുന്ന നിരവധി കാര്യങ്ങളുണ്ട്. യാത്ര ചെയ്യാനുള്ള സ്ഥലങ്ങള്‍ നിര്‍ദേശിക്കാനും വിശദമായ യാത്രാപദ്ധതികള്‍ തയ്യാറാക്കാനും ഒക്കെ ചാറ്റ് ബോട്ടിനോട് ആവശ്യപ്പെടാം. കൂടാതെ ഒരു വെര്‍ച്വല്‍ ട്യൂട്ടറായി പ്രവര്‍ത്തിക്കാനും വിശദീകരണങ്ങള്‍ നല്‍കാനും പരിശീലന ചോദ്യങ്ങള്‍ സൃഷ്ടിക്കാനും ജോലിയെക്കുറിച്ച് ഫീഡ്ബാക്ക് നല്‍കാനും കഴിയുന്നതിനാല്‍ ഇത് കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.
Content Highlights :Things you should never ask or say to ChatGPT and other AI chatbots