എയര്‍ടെല്ലിന്‍റെ പുതിയ ഓഫര്‍,ആറ് മാസത്തേക്ക് പണം അടയ്‌ക്കേണ്ട; മികച്ച ഓഫറുകളും

ഗൂഗിളുമായി സഹകരിച്ചാണ് എയര്‍ടെല്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്

dot image

ഉപയോക്താക്കള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്‍. ഗൂഗിളുമായി സഹകരിച്ചാണ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്.ഡിവൈസുകളുടെ സ്‌റ്റോറേജ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് എയര്‍ടെലും ഗൂഗിളും സഹകരിച്ച് ഗൂഗിള്‍ വണ്‍ ക്ലഡ് സ്‌റ്റോറേജ് സബ്‌സക്രിപ്ഷന്‍ സേവനം ഉപഭോക്താക്കള്‍ക്കായി വാഗ്ധാനം ചെയ്തിരിക്കുന്നത്. എല്ലാ പോസ്റ്റ്‌പെയ്ഡ്, വൈഫൈ ഉപയോക്താക്കള്‍ക്കും അധിക ചെലവില്ലാതെ ആറ് മാസത്തേക്ക് 100 ജിബി വണ്‍ ക്ലൗഡ് സ്‌റ്റോറേജ് പുതിയ സേവനത്തിലൂടെ ലഭ്യമാകും.

ഗൂഗിള്‍ വണ്‍ ക്ലൗഡ് സ്‌റ്റോറേജ് സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമാണ് എയര്‍ടെല്‍ ആറ് മാസത്തേക്ക് സൗജന്യ സേവനം വാഗ്ധാനം ചെയ്തിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അഞ്ച് പേരുമായി ഈ സ്‌റ്റോറേജ് പങ്കിടാന്‍ സാധിക്കും. ഈ സംവിധാനം വഴി നിങ്ങളുടെ വാട്‌സാപ്പ് ചാറ്റുകള്‍ ഗൂഗിള്‍ അക്കൗണ്ട് സ്‌റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യാന്‍ സാധിക്കും.

യോഗ്യതയുള്ള എയര്‍ടെല്‍ ഉപയോക്താക്കള്‍ എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ ലോഗിന്‍ ചെയ്ത് പുതിയ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്. ആറ് മാസത്തിന് ശേഷവും ഈ സേവനം ലഭ്യമാകണമെങ്കില്‍ 125 രൂപ മാത്രമേ ചെലവാക്കേണ്ടതുളളൂ എന്ന് എയര്‍ടെലും ഗൂഗിളും പറയുന്നു. മൊബൈല്‍ ഫോണിലെ മെമ്മറി അഥവാ സ്‌റ്റോറേജ് സംവിധാനം പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഗൂഗിള്‍ വണ്‍ സ്‌റ്റോറേജ്. പക്ഷേ ഇതില്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത് മറ്റൊരു സ്ഥലത്താണ്.

അതുപോലെ ഗൂഗിള്‍ ഫോട്ടോസ് , ഡ്രൈവ് , ജീമെയില്‍ എന്നിവയിലും ഈ സ്‌റ്റോറേജ് ഉപയോഗിക്കാന്‍ കഴിയും. നിങ്ങളുടെ ഫോണുകള്‍ക്ക് എന്തെങ്കിലും സാങ്കേതിക തകരാറ് സംഭവിച്ചാലോ അല്ലെങ്കില്‍ ഫോണ്‍ മാറുമ്പോഴോ വാട്ട്‌സാപ്പ് ചാറ്റുകള്‍, ഫോട്ടോകള്‍ എന്നിവ ക്ലൗഡ് സ്‌റ്റോറേജ് വഴി സൂക്ഷിക്കാവുന്നതാണ്.

Content Highlights :Airtel's new offer has been announced. No need to pay for six months, great offers will be available

dot image
To advertise here,contact us
dot image