

സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിൽ 92 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യൻ വനിതകൾ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3–0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ഹർമൻപ്രീത് കൗറിന്റെയും ഷഫാലി വർമയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 41 പന്തിൽ 10 ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 91 റൺസുമായി ഹർമൻപ്രീത് പുറത്താകാതെ നിന്നു. 37 പന്തിൽ ആറ് ഫോറും അഞ്ച് സിക്സും സഹിതം ഷഫാലി 69 റൺസെടുത്തു. സിംബാബ്‌വെ ബൗളിങ്ങിൽ ബെലവ്ഡ് ബിസ മൂന്ന് വിക്കറ്റ് വീഴ്ത്തി.
217 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെയ്ക്ക് വേണ്ടി മയേഴ്സ് 49 പന്തിൽ നാല് ഫോറും നാല് സിക്സും ഉൾപ്പെടെ 60 റൺസെടുത്തു. ബിസ 50 പന്തിൽ അഞ്ച് ഫോറുൾപ്പെടെ 44 റൺസും നേടി. ഇരുവരും പുറത്തായതോടെ സിംബാബ്‌വെയുടെ വിജയപ്രതീക്ഷ അവസാനിച്ചു.
content highlights:indian-women-cricket-team-sweeps-t20I-series-against-zimbabwe-hat-trick-win