
യാത്രയ്ക്കായി ബസും ട്രെയിനും ഫ്‌ളൈറ്റും ടൂവീലറും ഫോര്‍വീലറും ഒക്കെ ആശ്രയിക്കുന്നവരാണ് എല്ലാവരും. പൊതുഗതാഗതമായാലും സ്വകാര്യ വാഹനങ്ങളിലായാലും നിരത്തിലിറങ്ങുമ്പോള്‍ പല നിയമങ്ങളും പാലിക്കേണ്ടതുണ്ട്. പൊതുഗതാഗതങ്ങളില്‍ ഏറ്റവും അധികം ആളുകള്‍ ആശ്രയിക്കുന്ന ഒന്നാണ് റെയില്‍വേ. ഇന്ത്യയില്‍ 7,461 ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളും 500 അധികം മെട്രോ സ്‌റ്റേഷനുകളും ഉണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നവരെല്ലാം പ്ലാറ്റ്ഫോമുകളില്‍ മഞ്ഞ നിറത്തിലുള്ള ടൈലുകള്‍ പാകിയിരിക്കുന്നത് കണ്ടിട്ടുണ്ടാവും. ഇത് എന്തിനാണെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?
റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ പ്രധാനമായും രണ്ട് തരത്തിലുള്ള മഞ്ഞ ടൈലുകളാണ് പാകിയിരിക്കുന്നത്. കുത്തുകള്‍ ഉയര്‍ന്ന് നില്‍ക്കുന്ന മഞ്ഞ ടൈലുകളും, നീണ്ട വരകളുള്ള മഞ്ഞ ടൈലുകളും. യഥാര്‍ഥത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് പ്ലാറ്റ്‌ഫോമുകളില്‍ മഞ്ഞ ടൈലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് കാഴ്ച വൈകല്യമുളളവര്‍ക്ക് യാത്രചെയ്യാന്‍ സഹായകമാകും.ഒരു ലൈഫ് ലൈന്‍ പോലെയാണ് ഇത് ഉപയോഗിക്കുന്നത്.
ഇവയെ ടെന്‍ജി ബ്ലോക്കുകള്‍ അല്ലെങ്കില്‍ ബ്രെയിന്‍ ടൈലുകള്‍ എന്നും വിളിക്കാറുണ്ട്. കാഴ്ചകുറവുള്ള കാല്‍നട യാത്രക്കാരെ സഹായിക്കാനാണ് ഇത്തരം ടൈലുകള്‍ നിരത്തുകളില്‍ ഉപയോഗിച്ചിരുന്നത്.
റെയില്‍വേ പ്ലാറ്റ് ഫോമുകളില്‍ പ്രധാനമായും രണ്ട് തരത്തിലുളള മഞ്ഞ ടൈലുകളാണ് ഉപയോഗിക്കുന്നത്.കുത്തുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന മഞ്ഞ ടൈലുകളും നീണ്ട വരകളുള്ള മഞ്ഞ ടൈലുകളുമാണ് അവ.
കുത്തുകള്‍ ഉയര്‍ന്നുനില്‍ക്കുന്ന മഞ്ഞ ടൈലുകള്‍ ജാഗ്രതാ മേഖലകളെയാണ് സൂചിപ്പിക്കുന്നത്. ഇവ പ്രധാനമായും പ്ലാറ്റ്‌ഫോമിന്റെ അരികുകള്‍, എസ്‌കലേറ്ററുകള്‍, പടികള്‍ എന്നിവയ്ക്ക് സമീപമായിട്ടാണ് സ്ഥാപിക്കുന്നത്. വടി ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് ഈ ഉയര്‍ന്ന കുത്തുകള്‍ പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കും. അതുപോലെ നീളമുള്ള വരകളുള്ള മഞ്ഞ ടൈലുകള്‍ കാഴ്ചാവൈകല്യമുള്ള ആളുകള്‍ക്ക് ശരിയായ ദിശയില്‍ നടക്കാന്‍ സഹായിക്കും. മഞ്ഞനിറത്തിനുള്ള പ്രത്യേകത ഭാഗികമായി കാഴ്ചയുള്ളവര്‍ക്ക് നിറം കൂടുതലായി ദൃശ്യമാകും എന്നതാണ്.
Content Highlights :This is the reason behind the yellow color of the tiles at railway stations