മണിപ്പൂരില്‍ ഇന്നലെ നടന്ന കൊലപാതകം: മൂന്ന് പേര്‍ അറസ്റ്റില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തു

സംഭവത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടരുന്നു

മണിപ്പൂരില്‍ ഇന്നലെ നടന്ന കൊലപാതകം: മൂന്ന് പേര്‍ അറസ്റ്റില്‍;  ആയുധങ്ങള്‍ പിടിച്ചെടുത്തു
dot image

ഗുവാഹത്തി: മണിപ്പൂരിലെ സുനുലോക് ഹില്ലില്‍ ഒക്ടോബര്‍ 19 ന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ നടന്ന ഈ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതിനിടെ 12 തോക്കുകളും 1,095 റൗണ്ട് വെടിയുണ്ടകളും വന്‍തോതില്‍ സ്‌ഫോടകവസ്തുക്കളും പൊലീസ് പിടിച്ചെടുത്തു.

അറസ്റ്റിലായവരില്‍ രണ്ടുപേര്‍ പ്രാഥമിക ചോദ്യം ചെയ്യലിനിടെ ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി സമ്മതിച്ചിട്ടുണ്ട്. മൂന്നാമത്തെ പ്രതിയുടെ പങ്ക് അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടരുന്നു.

Also Read:

തിങ്കളാഴ്ച വൈകുന്നേരം മുതല്‍ മണിപ്പൂര്‍ പൊലീസും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സും (CRPF), കോബ്ര സംഘവും സംയുക്തമായി നടത്തിയ തിരച്ചിലിനും രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനകള്‍ക്കുമൊടുവിലാണ് അറസ്റ്റ്. സഗോല്‍മാങ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ് ഹൈലാന്‍ഡ് കോര്‍ട്ടിനും സമീപ ഗ്രാമങ്ങള്‍ക്കും ചുറ്റുമായിരുന്നു പരിശോധന.

ഒക്ടോബര്‍ 19-ന് ഇംഫാല്‍ ഈസ്റ്റ്കാങ്പോക്പി ജില്ലകളുടെ അതിര്‍ത്തിക്ക് സമീപം നോങ്സും കുന്നിനടുത്തുള്ള ഉയുംപോക്കില്‍ വിറക് ശേഖരിക്കാന്‍ പോയ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയത്. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ഇംഫാലിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിരുന്നു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

Content Highlights: Three Arrested in Manipur incident

dot image
To advertise here,contact us
dot image