ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

കുടുംബം, വിശ്വസ്തര്‍, സുഹൃത്തുക്കള്‍ എന്നിവരെ ചേര്‍ത്ത് യുപിഐ ഉപയോക്താവിന് ഒരു യുപിഐ സര്‍ക്കിള്‍ ഉണ്ടാക്കാം.

dot image

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാട് നടത്താന്‍ സഹായിക്കുന്ന യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ജീവിതപങ്കാളി തുടങ്ങിയവര്‍ക്ക് അതായത് ഒരു ബാങ്ക് അക്കൗണ്ടിനെ മാത്രം ആശ്രയിക്കുന്ന കുടുംബത്തിനാണ് ഇത് ഏറ്റവുമധികം ഗുണപ്രദമാകുക. ഇതുവഴി ഇവര്‍ക്കും പണമടയ്ക്കാന്‍ സാധിക്കും.

എന്താണ് യുപിഐ സര്‍ക്കിള്‍?

കുടുംബം, വിശ്വസ്തര്‍, സുഹൃത്തുക്കള്‍ എന്നിവരെ ചേര്‍ത്ത് യുപിഐ ഉപയോക്താവിന് ഒരു യുപിഐ സര്‍ക്കിള്‍ ഉണ്ടാക്കാം. ഈ ഗ്രൂപ്പുണ്ടാക്കുന്ന യുപിഐ ഉപയോക്താവ് ആയിരിക്കും പ്രാഥമിക ഉപയോക്താവ്, മറ്റുള്ളവര്‍ ദ്വിതീയ ഉപയോക്താവും ആയിരിക്കും. യുപിഐ ഇടപാടുകള്‍ നടത്താന്‍ പ്രാഥമിക ഉപയോക്താവിന് പരമാവധി അഞ്ചുപേരെ അനുവദിക്കാം. ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാനും ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കാനും പ്രാഥമിക ഉപയോക്താവിന് സാധിക്കും.

എങ്ങനെ സര്‍ക്കിളില്‍ ആഡ് ചെയ്യാം

ആദ്യം യുപിഐ ആപ്പ് തുറന്ന് യുപിഐ സര്‍ക്കിള്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആഡ് ഫാമിലി ഓര്‍ ഫ്രണ്ട്‌സ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ, യുപിഐ ഐഡി നല്‍കിയോ സര്‍ക്കിളില്‍ വിശ്വസ്തരെ ചേര്‍ക്കാം. തുടര്‍ന്ന് സര്‍ക്കിളില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഫോണ്‍ നമ്പര്‍ നല്‍കാം. ഈ വ്യക്തി നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ള ആളായിരിക്കണം. തുടര്‍ന്ന് ഇടപാട് പരിധി നിശ്ചയിക്കുന്നതിനുള്ള സ്‌പെന്‍ഡ് വിത് ലിമിറ്റ്, അപ്രൂവ് എവരി പേമെന്റ് തുടങ്ങി രണ്ടു ഓപ്ഷനുകള്‍ ലഭിക്കും. ഇതില്‍ ഒന്ന് തിരഞ്ഞെടുക്കാം.

സ്‌പെന്‍ഡ് വിത് ലിമിറ്റ് ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പ്രതിമാസ ചെലവ് പരിധികള്‍, അംഗീകാരം അവസാനിക്കുന്ന തീയതി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ കൂടി നല്‍കേണ്ടതുണ്ട്. ഇതെല്ലാം പൂരിപ്പിച്ചുകഴിഞ്ഞാല്‍ യുപിഐ പിന്‍ നല്‍കി പ്രക്രിയ പൂര്‍ത്തിയാക്കാം.

ഡിജിറ്റല്‍ പേമെന്റ് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുവേണ്ടിയാണ് പുതിയനീക്കം. മറ്റു യുപിഐ ആപ്പുകളിലും ഈ സൗകര്യം വൈകാതെ ലഭ്യമായേക്കും. മറ്റു യുപിഐ ആപ്പുകളിലും വൈകാതെ ഈ സേവനം ലഭ്യമാകും.

Content Highlights: PhonePe launches UPI Circle for transactions on behalf of trusted contacts

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us