നസ്ലെൻ നല്ല അഹങ്കാരി ആണെന്ന് പറയുന്നുണ്ടല്ലോ?; വിമർശനങ്ങൾക്ക് മറുപടി നൽകി ജിത്തുവും നസ്രിയയും

"ഏതെങ്കിലും അഹങ്കാരികൾ തങ്ങൾ അഹങ്കാരിയാണെന്ന് തുറന്നുസമ്മതിക്കുമോ? ഇവൻ അഹങ്കാരിയാണോ എന്ന് ഞങ്ങളോട് ചോദിക്കൂ"

നസ്ലെൻ നല്ല അഹങ്കാരി ആണെന്ന് പറയുന്നുണ്ടല്ലോ?; വിമർശനങ്ങൾക്ക് മറുപടി നൽകി ജിത്തുവും നസ്രിയയും
dot image

മലയാളത്തിന്റെ യുവതാരം നസ്ലെൻ തന്റെ പുതിയ ചിത്രമായ 'സീൻ' വിജയാഘോഷത്തിന്റെ തിളക്കത്തിലാണ്. തമിഴിൽ സൂര്യയുടെ വില്ലനായി ഗംഭീര പ്രവേശനം നടത്തിയ താരം, ബോയ് നെക്സ്റ്റ് ഡോർ ഇമേജ് പൂർണ്ണമായും ഉടച്ചുകളഞ്ഞ് കൊടൂര വില്ലൻ വേഷത്തിലൂടെ മികച്ച അഭിനയമികവാണ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം നടന്ന പ്രസ് മീറ്റിൽ, തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന അഹങ്കാര ആരോപണങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വരുമ്പോള്‍ നസ്ലെന്‍ ഭയങ്കര അഹങ്കാരിയാണെന്ന് ചിലര്‍ പറയും എന്നായിരുന്നു റിപ്പോര്‍ട്ടര്‍ പറഞ്ഞത്. കറക്ടാണ് എന്നായിരുന്നു നസ്ലെന്‍ തമാശയായി പറഞ്ഞത്. ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്റെ ആത്മവിശ്വാസത്തിന്റെ കൂടെ അഹങ്കാരവും ഉണ്ടാകുമെന്നുണ്ടോ എന്നും ചോദ്യം ഉയർന്നു. തന്നെക്കുറിച്ച് വരുന്ന ട്രോളുകളെയും വിമർശനങ്ങളെയും പറ്റി ചോദിച്ചപ്പോൾ, "കറക്ട് ആണ്" എന്ന് ചിരിച്ചുകൊണ്ട് തമാശയായിട്ടാണ് നസ്ലെൻ പ്രതികരിച്ചത്. അത് അഹങ്കാരമാണോ? എനിക്ക് അതില്‍ ഒരു കമന്റും ചെയ്യാനില്ലെന്ന് ഇതോടെ നസ്ലെന്‍ മറുപടി നല്‍കി.

എന്നാൽ ഈ വിഷയത്തിൽ നസ്ലെന് പൂർണ്ണ പിന്തുണയുമായി സംവിധായകൻ ജിത്തു മാധവനും നടി നസ്രിയയും ഒപ്പമുണ്ടായിരുന്നു. "ഏതെങ്കിലും അഹങ്കാരികൾ തങ്ങൾ അഹങ്കാരിയാണെന്ന് തുറന്നുസമ്മതിക്കുമോ? ഇവൻ അഹങ്കാരിയാണോ എന്ന് ഞങ്ങളോട് ചോദിക്കൂ" എന്നായിരുന്നു ജിത്തു മാധവന്റെ മാസ് മറുപടി. തൊട്ടുപിന്നാലെ, മാധ്യമപ്രവർത്തകരോട് ആ ചോദ്യം തങ്ങളോട് ചോദിക്കാൻ ആവശ്യപ്പെട്ട നസ്രിയ, നസ്ലെൻ തികച്ചും പാവമാണെന്നും പറഞ്ഞു.

Content Highlights: Is Naslen arrogant? Director Jithu Madhavan and actress Nazriya Nazim hit back with sharp responses to the criticism surrounding the young actor. Their remarks have drawn attention in the Malayalam film industry.

dot image
To advertise here,contact us
dot image