ഡേറ്റിംഗ് ആപ്പുകളിൽ പങ്കാളിയെ തേടുന്നത് മോശം, ലിവ്-ഇൻ ബന്ധങ്ങളിൽ സ്ത്രീകൾക്ക് പിന്തുണയില്ല: കങ്കണ റണാവത്ത്

ഒരു ലിവ്-ഇൻ ബന്ധത്തിൽ ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനോ പരിപാലിക്കാനോ ആരും ഉണ്ടാകില്ലെന്നും കങ്കണ വിമർശിച്ചു.

dot image

ഡേറ്റിംഗ് ആപ്പുകളെയും അവ ഉപയോഗിക്കുന്ന വ്യക്തികളെയും വിമർശിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഇത്തരം പ്ലാറ്റ്ഫോമുകളിൽ പങ്കാളിയെ തേടുന്നത് മോശമാണെന്നും ഡേറ്റിം​ഗ് എന്ന പേരിൽ ആരെയെങ്കിലും തേടി എല്ലാ ദിവസവും രാത്രി വീട് വിട്ട് ഇറങ്ങിപ്പോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നതെന്നും കങ്കണ പറഞ്ഞു. ലിവ്-ഇൻ ബന്ധങ്ങളുടെ പ്രവണത കൂടി വരുന്നതിനെയും നടി വിമർശിച്ചു. ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

'ഡേറ്റിംഗ് അപ്പുകളിൽ പങ്കാളിയെ അന്വേഷിക്കുന്നത് മോശമായ കാര്യമാണ്. എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും ആവശ്യങ്ങളുണ്ട്. എന്നാൽ, നമ്മൾ അവയെ എങ്ങനെ പരിഹരിക്കും എന്നതാണ് ചോദ്യം. ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവരെ മോശം വിഭാഗത്തിലാണ് ഞാന്‍ ഉള്‍പ്പെടുത്തുക. വാലിഡേഷന്‍ ആഗ്രഹിക്കുന്നവരും ആത്മവിശ്വാസക്കുറവുള്ളവരുമാണ് ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നത്. തെറാപ്പി വേണ്ടതിനാണ് ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നത്. നെഗറ്റിവിറ്റിയുടെ കേന്ദ്രമാണ് അത്. നല്ല ആളുകളെ നിങ്ങള്‍ക്ക് ജോലി ചെയ്യുന്ന ഓഫീസില്‍ കാണാന്‍ കഴിയും, മാതാപിതാക്കള്‍ വഴി പരിചയപ്പെടാന്‍ സാധിക്കും, കോളേജില്‍ പഠിക്കുമ്പോഴുള്ള സൗഹൃദങ്ങളിലൂടെ ലഭിക്കും. ഇത്തരത്തിലുള്ള സൈറ്റുകളില്‍ പോകുന്നത് ഇങ്ങനെയൊന്നും നിങ്ങള്‍ക്ക് ആരേയും കണ്ടുമുട്ടാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രം ഡേറ്റിങ് ആപ്പിനെ ആശ്രയിക്കൂ. അപ്പോള്‍ നിങ്ങള്‍ ഓര്‍ക്കണം നിങ്ങള്‍ എത്തരത്തിലുള്ള വ്യക്തിയാണെന്ന്. അവിടെയും നിങ്ങള്‍ക്ക് ആരെയും ലഭിക്കാന്‍ പോകുന്നില്ല.'

ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുമായി ഇടപഴകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഡേറ്റിം​ഗ് എന്ന പേരിൽ ആരെയെങ്കിലും തേടി എല്ലാ ദിവസവും രാത്രി വീട് വിട്ട് ഇറങ്ങിപ്പോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. ഭാര്യയോട് വിശ്വസ്തത പുലർത്താനുള്ള പുരുഷന്റെ പ്രതിജ്ഞയുടെ പ്രധാന ഭാഗമാണ് വിവാഹം.

ലിവ്-ഇൻ ബന്ധങ്ങളുടെ വർദ്ധിച്ചുവരുന്നതിനെയും കങ്കണ വിമർശിച്ചു. ലിവ് ഇൻ ബന്ധങ്ങൾ സ്ത്രീകൾക്ക് പിന്തുണയോ എന്തെങ്കിലും തരത്തിലുള്ള പ്രയോജനമോ നൽകില്ലെന്നാണ് എന്റെ വ്യക്തിപരമായും മറ്റുള്ളവരെ നിരീക്ഷിക്കുന്നതിലും നിന്നും മനസിലായത്. ഒരു ലിവ്-ഇൻ ബന്ധത്തിൽ ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനോ പരിപാലിക്കാനോ ആരും ഉണ്ടാകില്ലെന്നും കങ്കണ വിമർശിച്ചു.

Content Highlights: Kangana Ranaut criticizes dating apps

dot image
To advertise here,contact us
dot image