'ഇന്ത്യ എന്റെ രാജ്യമല്ല'; രാജ്യത്തെ അപമാനിച്ച ആല്‍ബിച്ചന്‍ മുരിങ്ങയിലിനെതിരെ കേസെടുത്തു

ദേശീയ ഗാനത്തെ അവഹേളിച്ചതിനൊപ്പം ദേശീയ പതാകയെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇയാള്‍ അധിക്ഷേപിച്ചു

dot image

കൊച്ചി: ഫേസ്ബുക്കിലൂടെ രാജ്യത്തെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റ് പങ്കുവച്ച് യുവാവ്. സംഭവത്തില്‍ കോട്ടയം സ്വദേശിയായ ആല്‍ബിച്ചന്‍ മുരിങ്ങയിലിനെതിരെ പൊലീസ് കേസെടുത്തു. എടത്തലയിലെ ബിജെപി പ്രാദേശിക നേതാവ് അനൂപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ദേശീയ ഗാനത്തെ അവഹേളിച്ചതിനൊപ്പം ദേശീയ പതാകയെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇയാള്‍ അധിക്ഷേപിച്ചു. ദേശീയ പതാകയിലെ അശോകചക്രത്തിന് പകരം ഇമോജി ഇടുകയായിരുന്നു. 'ഇന്ത്യ എന്റെ രാജ്യമല്ല, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരല്ല' എന്ന് തുടങ്ങുന്നതായിരുന്നു ദേശീയ ഗാനത്തെ അവഹേളിച്ചുകൊണ്ട് ഇയാള്‍ എഴുതിയത്. അമേരിക്കയില്‍ താമസിക്കുന്ന ആല്‍ബിച്ചന്‍ ഫേസ്ബുക്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടും അധിക്ഷേപകരമായ പോസ്റ്റുകള്‍ പങ്കുവച്ചതായി പരാതിയുണ്ട്.

Content Highlight; Case Against Albichan Muringayil for Insulting National Flag

dot image
To advertise here,contact us
dot image