Top

'ഒരു നടനെ ചുറ്റിത്തിരിയുന്നതിന് പകരം ഒടിടി എല്ലാവർക്കും തുല്യ അവസരം നൽകുന്നു'; ഞാനും ഒടിടിയുടെ ഗുണഭോക്താവെന്ന് നടി റൈമ സെൻ

ക്യാമറയ്ക്ക് പിന്നിലുള്ള ആളുകൾക്ക് പോലും ഇത് ഒരു അനുഗ്രഹമാണ്. അതിന്റെ സ്വാതന്ത്ര്യം കൊണ്ടാണ് ആളുകൾക്ക് അവരുടെ കഥകൾ തുറന്ന് പറയാൻ കഴിയുന്നത്...

11 July 2022 6:37 AM GMT
ഫിൽമി റിപ്പോർട്ടർ

ഒരു നടനെ ചുറ്റിത്തിരിയുന്നതിന് പകരം ഒടിടി എല്ലാവർക്കും തുല്യ അവസരം നൽകുന്നു; ഞാനും ഒടിടിയുടെ ഗുണഭോക്താവെന്ന് നടി റൈമ സെൻ
X

ഒടിടി പ്ലാറ്റ്ഫോമുകളുടെ ആവിർഭാവം കലാകാരന്മാർക്കും സാങ്കേതിത വിദഗ്ധർക്കും കൂടുതൽ അവസരങ്ങൾ നൽകുന്നതായി നടി റൈമ സെൻ. പാൻഡെമിക്കിന് ശേഷം ഒടിടി പ്ലാറ്റ്ഫോമുകൾ നിർണ്ണായകമായി എന്നും ഇടൈംസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

മറന്നുപോയ നിരവധി നടന്മാർക്കും നടിമാർക്കും സാങ്കേതിക വിദഗ്ധർക്കും വരെ ഈ പ്ലാറ്റ്ഫോമുകൾ വഴിയൊരുക്കിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളിലെ വെബ് സീരീസുകൾ എല്ലാവർക്കും അവസരങ്ങൾ നൽകിയെന്നും, ഒരു നടനെ ചുറ്റിപ്പറ്റിയല്ല അതിലെ കഥയെന്നത് ഓരോ കഥാപാത്രത്തിനും പ്രാധാന്യം നൽകുന്നതായും റൈമ പറഞ്ഞു.

"ഈ പ്ലാറ്റ്ഫോമുകളിലെ വെബ് സീരീസുകൾ എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകി. ഇവിടെ കഥ ഒരു നടനെ ചുറ്റിപ്പറ്റിയല്ല. ഓരോ കഥാപാത്രത്തിനും പ്രാധാന്യമുണ്ട്. അവർക്ക് ഓരോ കഥ പറയാനുണ്ട്. ഉള്ളടക്കങ്ങളൊന്നും താരങ്ങളെ പിൻപറ്റിയുള്ളതല്ല. അതിനാൽ അത് കുറച്ചുപേരുടേത് മാത്രമായി തോന്നുന്നില്ല," റൈമ പറഞ്ഞു.

പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾ പലപ്പോഴും പുതിയ പ്രതിഭകളെയും പുതുമുഖ അഭിനേതാക്കളെയും തിരയുന്നുണ്ടെന്നും റൈമ കൂട്ടിച്ചേർത്തു. "ക്യാമറയ്ക്ക് പിന്നിലുള്ള ആളുകൾക്ക് പോലും ഇത് ഒരു അനുഗ്രഹമാണ്. അത് പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യം കൊണ്ടാണ് ആളുകൾക്ക് അവരുടെ കഥകൾ തുറന്ന് പറയാൻ കഴിയുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ഉള്ളടക്കം കൂടുതൽ ശക്തമാകുന്നത്," നടി ചൂണ്ടിക്കാണിച്ചു.

വിദ്യാ ബാലൻ, തപ്‌സി പന്നു, ഹുമ ഖുറേഷി തുടങ്ങിയ നടിമാർ നയിക്കുന്ന സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യുന്നതായും താനും അതിന്റെ ഗുണഭോക്താവാണ് എന്നും നടി പറഞ്ഞു.

ഒടിടി പ്ലാറ്റ്ഫോമായ ഹോയ്ചോയുടെ ഒർജിനൽ സീരീസ് 'ഹലോ'യിൽ റൈമ സെൻ കേന്ദ്ര കഥാപാത്രമായിരുന്നു. 2017 ൽ ആയിരുന്നു സീരീസ് സ്ട്രീം ചെയ്തത്. മൂന്ന് സീസണുകളിൽ ആയി സീരീസ് സമ്പൂർണ്ണ വിജയമായിരുന്നു. റൈമ അഭിനയിച്ച 'മായ്' പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സീരീസ് ആണ്. നെറ്റ്ഫ്ലിസ് ആണ് സീരീസ് സ്ട്രീം ചെയ്യുന്നത്.

Story highlights: OTT platforms give everyone equal opportunities instead of revolving around one actor, Raima Sen

Next Story