'മണി ഹൈസ്റ്റ്' കഴിഞ്ഞാലുടന്‍ ബെര്‍ലിനെത്തും; തയ്യാറെടുപ്പുമായി നെറ്റ്ഫ്ളിക്സ്
നെറ്റ്ഫ്ളിക്സ് നിര്‍മ്മിക്കുന്ന സീരീസ് 2023 ല്‍ റിലീസിനെത്തും
1 Dec 2021 12:30 PM GMT
ഫിൽമി റിപ്പോർട്ടർ

മണി ഹൈസ്റ്റിലെ പ്രധാന കഥാപാത്രമായ ബെര്‍ലിനെ ആസ്പദമാക്കി പുതിയ സീരീസ് ഒരുങ്ങുന്നു. മണി ഹൈസ്റ്റിന്റെ അവസാന എപ്പിസോഡ് പുറത്തിറങ്ങിയ ശേഷമായിരിക്കും അണിയറ പ്രവര്‍ത്തകര്‍ പുതിയ സീരിസിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുക. നെറ്റ്ഫ്ളിക്സ് നിര്‍മ്മിക്കുന്ന സീരീസ് 2023 ല്‍ റിലീസിനെത്തും.
അതേസമയം, ഡിസംബര്‍ മൂന്നിന് മണി ഹൈസ്റ്റ് സീസണ്‍ അഞ്ച് അവസാന എപ്പിസോഡുകള്‍ റിലീസിനെത്തും. 2020 ഏപ്രിലില്‍ പുറത്തിറങ്ങിയ നാലാം പാര്‍ട്ട് കഥയിലെ വഴിത്തിരിവായിരുന്നു. എന്നാല്‍ കൊവിഡ് കാരണം നിര്‍ത്തി വെച്ച സീരിസ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുറത്തുവന്നത്. അതിന്റെ അവസാന പാര്‍ട്ടിലെ ആദ്യ വോള്യം 2021 സെപ്റ്റംബര്‍ 3ന് റിലീസ് ചെയ്തത്.
ദി എന്‍ഡ് ഓഫ് ദി റോഡ്, ഡു യു ബീലിവ് ഇന്‍ റീ ഇന്‍കാര്‍നേഷന്‍, വെല്‍ക്കം ടു ദ് സ്‌പെക്റ്റകിള്‍ ഓഫ് ലൈഫ്, യുവര്‍ പ്ലേസ് ഇന്‍ ഹെവന്‍, ലിവ് മെനി ലൈവ്‌സ് തുടങ്ങിയ ആക്ഷന്‍ രംഗങ്ങളുള്ള 5 എപ്പിസോഡുകളുമായാണ് ആദ്യ വോള്യം പുറത്തുവന്നത്.
ഡിസംബര്‍ 3ന് നെറ്റ്ഫ്‌ലിക്‌സ് റീലിസ് ചെയ്യുന്ന അവസാന വോള്യത്തിലും 5 എപ്പിസോഡുകളുണ്ടാവും. സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, പോളണ്ട്, എന്നീ രാജ്യങ്ങളിലായി ഇരുവോള്യങ്ങളുടെയും ചിത്രീകരണം ഒന്നിച്ചാണ് നടത്തിയത്. 2020 ഓഗസ്റ്റില്‍ ആരംഭിച്ച ഷൂട്ടിങ് 2021 മേയ് വരെ നീണ്ടു നിന്നിരുന്നു.
- TAGS:
- Money Heist
- Netflix