കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത് കൂട്ടുകാരിയുടെ മാതാപിതാക്കൾക്കൊപ്പം; എന്തിന് കൊണ്ടുപോയി, ദുരൂഹത

കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മയും അച്ഛനും ഉണ്ടായിരുന്നു. ഇരുവർക്കുമെതിരെ കേസെടുത്തു. കുട്ടിയെ എന്തിനാണു കൊണ്ടുപോയത് എന്ന് അന്വേഷിച്ചുവരികയാണ്.
കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത് കൂട്ടുകാരിയുടെ മാതാപിതാക്കൾക്കൊപ്പം; എന്തിന് കൊണ്ടുപോയി, ദുരൂഹത

പനമരം: പരക്കുനിയിൽനിന്നു കാണാതായ പതിനാലുകാരിയെ തൃശൂരിൽ നിന്നു പൊലീസ് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പനമരം ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ശനിയാഴ്ചയാണ് കാണാതായത്. കൂട്ടുകാരിയുടെ തൃശൂരുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണു പോയത്. പെൺകുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തൃശൂർ സിറ്റി പൊലീസിന്റെ സഹായത്തോടെയാണ് പാലപ്പെട്ടി വളവിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മയും അച്ഛനും ഉണ്ടായിരുന്നു. ഇരുവർക്കുമെതിരെ കേസെടുത്തു. കുട്ടിയെ എന്തിനാണു കൊണ്ടുപോയത് എന്ന് അന്വേഷിച്ചുവരികയാണ്. കുട്ടിയുടെ മൊഴി എടുത്ത് കോടതിയിൽ ഹാജരാക്കി മാതാപിതാക്കളോടൊപ്പം വിട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com