Top

ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍; പത്ത് ലക്ഷം ​ദിർഹം വരെ പിഴ നൽകാനൊരുങ്ങി യുഎഇ

തു​ട​ർ​ച്ച​യാ​യ പതിനെട്ടാം വ​ർ​ഷ​മാ​ണ് യുഎ​ഇ ഉ​ച്ച​വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്.

17 Jun 2022 5:26 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍; പത്ത് ലക്ഷം ​ദിർഹം വരെ പിഴ നൽകാനൊരുങ്ങി യുഎഇ
X

അബുദാബി: തൊഴില്‍ നിയമം ലംഘിക്കുന്ന കമ്പനി ഉടമകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനൊരുങ്ങി യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. നിയമലംഘനം ആവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരെ 5000 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയീടാക്കാനാണ് തീരുമാനം. പിഴയ്ക്ക് പുറമെ തടവുശിക്ഷയും ലഭിക്കും. യുഎഇയില്‍ ഈ മാസം 15 മുതല്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. തു​ട​ർ​ച്ച​യാ​യ പതിനെട്ടാം വ​ർ​ഷ​മാ​ണ് യുഎ​ഇ ഉ​ച്ച​വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്.

ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിച്ചുകൊണ്ടുള്ളതാണ് നിയമം. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതില്‍ പരമാവധി 50,000 ദിര്‍ഹം വരെയാണ് ശിക്ഷ ഈടാക്കുക. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയാകും.

സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനുമാണ് നിയമം. രാജ്യത്ത് ഉ​ച്ച​വി​ശ്ര​മ നി​യ​മം ലം​ഘി​ക്കു​ന്നത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 600590000 എ​ന്ന ന​മ്പ​റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ചൂട് കൂടിയ സാഹചര്യത്തിൽ യുഎഇക്ക് പുറമെ മറ്റ് ​ഗൾഫ് രാജ്യങ്ങളിലും ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുണ്ട്.

Story Highlights: Lunch break is violated; The UAE is set to pay a fine of up to one million dirhams

Next Story