Top

ദുബായില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

6 March 2022 6:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബായില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
X

ദുബായിലെ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് കുട്ടികള്‍ മരിച്ചു. മലയാളികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കെട്ടിടത്തില്‍ നിന്ന് വീണായിരുന്നു മലപ്പുറം സ്വദേശിയായ 12 വയസുകാരി മരിച്ചത്. പനിബാധിച്ചാണ് ആലപ്പുഴ സ്വദേശിയായ എട്ടുവയസ്സുകാരിയുടെ മരണം.

വര്‍ഖ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ മലപ്പുറം വേങ്ങര സ്വദേശി അലിയുടെയും നഹ്ലയുടെയും മകള്‍ നിഹയാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. നിഹയുടെ മൃതദേഹം ദുബായില്‍ തന്നെ ഖബറടക്കി.

ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയാണ് പനി ബാധിച്ച് മരിച്ച എട്ട് വയസുകാരി. എരമല്ലൂര്‍ കൊടുവേലില്‍ വിനു പീറ്ററിന്റെയും ഷെറിന്റെയും മകളായ ഐറിസ്. പനി മൂലം കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 11 മണിക്ക് എരമല്ലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

STORY HIGHLIGHTS: Two school children die in Dubai different incidents

Next Story