'കോടതി കണ്ട് തീരുമാനിക്കട്ടെ, വിധി സ്വാഗതാർഹം'; JSK സിനിമാ വിവാദത്തിൽ സംവിധായകൻ

ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംവിധായകൻ റിപ്പോർട്ടറിനോട് പറഞ്ഞു.

dot image

സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കോടതി നടത്തിയ പുതിയ ഇടപെടലിൽ പ്രതികരണവുമായി സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ. പ്രദർശിപ്പിക്കണോ വേണ്ടയോ എന്ന കാര്യം സിനിമ കണ്ടിട്ട് തീരുമാനിക്കാമെന്ന ഹൈക്കോടതിയുടെ നിലപാട് സ്വാഗതാഹാർഹമാണെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംവിധായകൻ റിപ്പോർട്ടറിനോട് പറഞ്ഞു.

കോടതിയുടെ തീരുമാനം എന്തായാലും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് സിനിമ കാണണമെന്ന തീരുമാനത്തിലേക്ക് നീങ്ങിയത്. ശനിയാഴ്ച രാവിലെ 10 മണിക്ക് കോടതി സിനിമ കാണുമെന്ന് നിര്‍മാതാക്കളോട് വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം.

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയ നടപടി ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. സിനിമ കാണുന്നതുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍മാതാക്കളോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജാനകിയെന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശമുന്നയിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയതെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights:Let the court decide, Director on Janaki vs. State of Kerala controversy

dot image
To advertise here,contact us
dot image